26.5 C
Kottayam
Tuesday, May 21, 2024

സുന്ദരികളായ പെണ്‍കുട്ടികളുടെ ഫോട്ടോ കാണിച്ച് പാട്ടിലാക്കും! പണം അക്കൗണ്ടില്‍ എത്തിക്കഴിഞ്ഞാന്‍ നമ്പര്‍ ബ്ലോക്ക് ചെയ്യും; തട്ടിപ്പിലൂടെ അബ്ദുസമദ് സമ്പാദിച്ചത് 20 ലക്ഷത്തോളം രൂപ

Must read

പെരിന്തല്‍മണ്ണ: ഓണ്‍ലൈനിലൂടെ സുന്ദരികളായ പെണ്‍കുട്ടികളുടെ ഫോട്ടോ കാണിച്ച് വശീകരിച്ച ശേഷം പണം തട്ടിന്ന യുവാവ് പിടിയില്‍. പെരിന്തല്‍മണ്ണ കുന്നക്കാവ് സ്വദേശി പാറക്കല്‍ വീട്ടില്‍ അബ്ദുസമദ് ആണ് അറസ്റ്റിലായത്. പ്രതി പെണ്‍കുട്ടികളുടെ ഫോട്ടോ കാണിച്ച് യുവാക്കളെ പ്രലോഭിപ്പിച്ച ശേഷം വാട്സ് ആപ്പില്‍ ബന്ധപ്പെടുമ്പോള്‍ വീഡിയോ കോള്‍, വോയിസ് കോള്‍, ചാറ്റിങ്, ഡെമോ തുടങ്ങിയവക്ക് വിവിധ നിരക്കുകളില്‍ പണം ആവശ്യപ്പെടുന്നതായിരുന്നു പതിവ്.

ലോക്കാന്‍ന്റോ എന്ന ഓണ്‍ലൈന്‍ സൈറ്റിലൂടെയാണ് സുന്ദരികളായ യുവതികളുടെ പേരില്‍ അശ്ലീല ചാറ്റിങ് നടത്തി പണത്തട്ടിപ്പ് നടന്നത്. പെണ്‍കുട്ടികളുടെയും വീട്ടമ്മമാരുടേയുമൊക്കെ ചത്രങ്ങളും വോയ്സ് കോളുകളും വഴി യുവാക്കളെ പറ്റിച്ചു 1,500 രൂപാ മുതല്‍ 2,000 രൂപ വരെ കൈക്കലാക്കിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. ആവശ്യപ്പെടുന്ന പണം അക്കൗണ്ടില്‍ എത്തിക്കഴിഞ്ഞാല്‍ നമ്പര്‍ ബ്ലോക്ക് ചെയ്തു മുങ്ങുന്നതാണ് ഇയാളുടെ രീതി. നിരവധി പേരെയാണ് ഇയാള്‍ ഇത്തരത്തില്‍ പറ്റിച്ചത് ആരും നാണക്കേട് ഭയന്ന് പരാതി നല്‍കില്ലെന്ന ധാരണയിലായിരുന്നു തട്ടിപ്പുകള്‍.

അതേസമയം, സമദിന് ഒറ്റയ്ക്ക് ഇതെല്ലാം ചെയ്യാനാകില്ലെന്ന കണക്കു കൂട്ടലിലാണ് പോലീസ്. സെക്സ് ചാറ്റുകളുടെ സാമ്പിളുകളും നഗ്‌നചിത്രങ്ങളും കാട്ടിയാണ് ഇയാള്‍ ഇരകളുടെ വിശ്വാസം പിടിച്ചു പറ്റിയിരുന്നത്. ഇതിനു ശേഷം ലൊക്കാന്റോയിലൂടെയും ഷെയര്‍ചാറ്റിലൂടെയും കൂടുതല്‍ ചിത്രങ്ങളും വീഡിയോകളും നല്‍കാമെന്നു പറയും. ആവശ്യക്കാരന് വാട്‌സ്ആപ്പ് നമ്പറും നല്‍കും. ബന്ധപ്പെടുമ്പോള്‍ വീഡിയോകോള്‍, വോയ്‌സ്‌കോള്‍, ചാറ്റിംഗ് ഡെമോ എന്നിവയ്ക്ക് വിവിധ നിരക്കുകള്‍ ആവശ്യപ്പെടും.

അക്കൗണ്ട് നമ്പറും ചോദിക്കും. വിശ്വാസം വരാന്‍വേണ്ടി 400 രൂപ ഈ അക്കൗണ്ടില്‍ ഇടുന്നവര്‍ക്ക് ഇട്ടതിന്റെ സ്‌ക്രീന്‍ഷോട്ട് കാണിച്ചാല്‍ ഏതെങ്കിലും ഒരു സ്ത്രീയുടെ നഗ്നഫോട്ടോ അയച്ചുകൊടുക്കും. ഇതിനായി മറ്റൊരു സ്ത്രീയുടെ അക്കൗണ്ട് നമ്പറാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്. സംശയമുള്ളവര്‍ക്ക് ഷോപ്പിംഗ് മാളില്‍ നില്‍ക്കുന്ന സ്ത്രീയുടെ ചിത്രം നല്‍കും. വീഡിയോ ചാറ്റിംഗിന് 1500, 2000 രൂപയാണ് ആവശ്യപ്പെടുക. ഇതു നല്‍കിയാല്‍ പിന്നെ ആ നമ്പര്‍ ബ്ലോക്ക് ചെയ്യും.

കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ ഇരുപതു ലക്ഷത്തോളം രൂപയാണ് ഇയാളുടെ അക്കൗണ്ടില്‍ എത്തിയിട്ടുണ്ട്. നഷ്ടമായത് കുറഞ്ഞ തുക ആയതിനാല്‍ ആരും പരാതിപ്പെടാഞ്ഞതും ഇയാള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. എന്നാല്‍ ഈയിടെയായി ഇത്തരത്തിലുള്ള ചാറ്റുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തുമെന്നും അല്ലെങ്കില്‍ കൂടുതല്‍ തുക വേണമെന്നും ആവശ്യപ്പെട്ട് പ്രതി രംഗത്ത് വന്നതോടെയാണ് ആളുകള്‍ പരാതിയുമായി പൊലീസിലെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week