28.7 C
Kottayam
Saturday, September 28, 2024

“പറയുന്ന കാര്യങ്ങൾ എല്ലാം സർക്കാർ നിറവേറ്റുമെന്ന വിശ്വാസം ജനങ്ങൾ‍ക്കുണ്ട്” : മുഖ്യമന്ത്രി പിണറായി വിജയൻ(വാർത്താസമ്മേളനം കാണാം)

Must read

തൃശ്ശൂര്‍: മുഖ്യമന്ത്രി പിണറായി വിജയൻറെ കേരളപര്യടനം പതിനൊന്ന് ജില്ലകളില്‍ ഇതുവരെ പൂര്‍ത്തിയായി. കേരളത്തിന്റെ വികസനം മുന്‍ നിര്‍ത്തിയുള്ള ചര്‍ച്ചകളാണ് എല്ലാ ജില്ലകളിലും നടക്കുന്നതെന്ന് തൃശൂരിലെ പര്യടനത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിന്റെ മുന്നേറ്റത്തില്‍ എല്ലാവര്‍ക്കും ആത്മവിശ്വാസമുണ്ടെന്നും സര്‍ക്കാര്‍ പറയുന്ന കാര്യങ്ങള്‍ നിറവേറ്റുമെന്ന വിശ്വാസം ജനങ്ങള്‍ക്കുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.

കേരളത്തിലെ വിദ്യാഭ്യാസ രംഗം അന്താരാഷ്ട്ര നിലവാരത്തില്‍ ഉയര്‍ത്തണമെന്നതാണ് ഏവരും നിര്‍ദ്ദേശിച്ചത്. കേരളത്തിലെ സമഗ്രമായ വികസനത്തിന് ഉപോല്‍ബലകമായ ആശയങ്ങളാണ് കൂടിക്കാഴ്ചയില്‍ ഉയര്‍ന്നുവന്നത്. പരിസ്ഥിതി സൗഹാര്‍ദ്ദമായ വിനോദ സഞ്ചാര വികസനത്തിന് ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചു. ആദിവാസി മേഖലയില്‍ വിദ്യാഭ്യാസം, ആരോഗ്യം, നൈപുണ്യവികസനം തുടങ്ങിവയില്‍ സമഗ്രമായ ഇടപെടല്‍ നടത്തി മികച്ചതാക്കാന്‍ നിര്‍ദ്ദേശം ഉയര്‍ന്നു. അറബി ഭാഷ പഠന കേന്ദ്രം, ഇന്റഗ്രേഷന്‍ ഗവേഷണ കേന്ദ്രം, നൈപുണി വികസനം തുടങ്ങിയവ പ്രാപ്തമായ രീതിയില്‍ നടപ്പാക്കാനും അഭിപ്രായങ്ങള്‍ വന്നിട്ടുണ്ട്.

സ്ത്രീശാക്തീകരണത്തിന് പ്രാധാന്യം നല്‍കി സ്ത്രീകളുടെ പ്രശ്നങ്ങള്‍ കൂടുതല്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍, വനിതാ കമ്മീഷന്റെ പ്രവര്‍ത്തനം വിപുലീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. മതേതരമായ പുതിയ ആഘോഷങ്ങള്‍ കൂടുതല്‍ ഫലപ്രദമായ രീതിയില്‍ ഉയര്‍ന്ന് വരണമെന്ന് അഭിപ്രായമുയര്‍ന്നു.കുതിരാന്‍ തുരങ്കം ജനുവരിയില്‍ ഒരു ടണല്‍ പൂര്‍ത്തിയാക്കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്.

അതിന് ശേഷം മറ്റ് ടണലുകളും പൂര്‍ത്തിയാക്കും. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിരുന്നു. പാലിയേക്കര ടോള്‍പ്ളാസയിലെ പ്രശ്നങ്ങളില്‍ ജില്ലാ ഭരണകൂടവുമായി ചര്‍ച്ച നടത്തി വേണ്ട നടപടി സ്വീകരിക്കും. കൂറ്റനാട്- വാളയാര്‍ ഗെയില്‍ പദ്ധതിയും മാര്‍ച്ച്‌ മാസത്തോടെ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പിസി ചാക്കോ;പവാർ തീരുമാനമെടുത്തു

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി  സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.  ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത...

നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്. സെപ്തംബർ 30ന്...

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി...

Popular this week