News
മുന്‍ കേന്ദ്രമന്ത്രി ബി.ജെ.പി വിട്ടു; പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തില്‍ എം.പി സ്ഥാനം രാജിവയ്ക്കും
ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയായിരുന്ന മന്‍സുഖ് ഭായ് വാസവ ബി.ജെ.പി വിട്ടു. പാര്‍ലമെന്റ് ബഡ്ജറ്റ് സമ്മേളനത്തില്‍ എം.പി സ്ഥാനം രാജിവയ്ക്കുമെന്ന് ഗുജറാത്തിലെ ബറുച്ച് മണ്ഡലത്തില്‍ നിന്നും ആറു തവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വാസവ പറഞ്ഞു.
നര്‍മദ ജില്ലയിലെ 121 ഗ്രാമങ്ങള്‍ പരിസ്ഥിതിലോല പ്രദേശമാക്കിയതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ഒന്നാംമോദി മന്ത്രിസഭയില്‍ ആദിവാസിക്ഷേമ സഹമന്ത്രിയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News