News
കാറിലെ മുന്‍സീറ്റ് യാത്രക്കാര്‍ക്കും ഇനിമുതല്‍ എയര്‍ ബാഗ് നിര്‍ബന്ധം; പുതിയ തീരുമാനവുമായി കേന്ദ്ര ഗതാഗത മന്ത്രാലയം
ന്യൂഡല്‍ഹി: രാജ്യത്ത് ഇനി കാറിലെ മുന്‍സീറ്റ് യാത്രക്കാര്‍ക്കും എയര്‍ ബാഗ് നിര്‍ബന്ധമാക്കി. പുതിയ തീരുമാനം കേന്ദ്ര ഗതാഗത മന്ത്രാലയം അറിയിച്ചു. ഡ്രൈവര്‍ ഉള്‍പ്പടെയുള്ള മുന്‍സീറ്റ് യാത്രക്കാര്‍ക്കായിരിക്കും ഇത് ബാധകം.
പുതിയ മോഡല്‍ കാറുകള്‍ക്ക് 2021 ഏപ്രിലില്‍ മുതലാകും എയര്‍ബാഗ് നിര്‍ബന്ധമാക്കുക. നിലവിലുള്ള മോഡലുകള്‍ ജൂണ്‍ ഒന്നുമുതല്‍ എയര്‍ ബാഗോടുകൂടിയാണ് നിര്‍മ്മിക്കേണ്ടത്.
ബിഐഎസ് നിലവാരത്തിലുള്ളതായിരിക്കണം എയര്‍ബാഗെന്നും ഇതുസംബന്ധിച്ച കരട് നിര്‍ദേശത്തില്‍ പറയുന്നുണ്ട്. ബന്ധപ്പെട്ടവര്‍ക്ക് ഒരുമാസത്തിനുള്ളില്‍ ഇതുസംബന്ധിച്ച് പ്രതികരണം അറിയിക്കാം. 2019 ജൂലായ് മുതല്‍ ഡ്രൈവറുടെ ഭാഗത്ത് എയര്‍ ബാഗ് നിര്‍ബന്ധമാക്കിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News