എസ് ഡി പി ഐ,ആര്‍ എസ് എസ് എന്നീ സംഘടനകൾക്ക് നാടിന്റെ ഐക്യവും ഒരുമയും ഇല്ലാതാക്കലാണ് ഉദ്ദേശമെന്ന് മുഖ്യമന്ത്രി

കൊച്ചി : എസ് ഡി പി ഐ,ആര്‍ എസ് എസ് എന്നീ സംഘടനകൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍.  വര്‍ഗീയത എസ് ഡി പി ഐ ആയാലും ആര്‍ എസ് എസ് ആയാലും അവര്‍ക്ക് നാടിന്റെ ഐക്യവും ഒരുമയും ഇല്ലാതാക്കലാണ് ഉദ്ദേശമെന്നും അദ്ദേഹം പറഞ്ഞു. കലൂരില്‍ അഭിമന്യൂ സ്മാരക മന്ദിരം ഉദ്ഘാടനം  ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വം ഏറെക്കുറെ ശരിയായ നിലപാട് സ്വീകരിച്ചു. ജമാ അത്തെ ഇസ്ലാമിയുമായി ബന്ധം പാടില്ല എന്നായിരുന്നു ആ തീരുമാനം. എന്നാല്‍ കേരളത്തില്‍ ജമാ അത്തെയുമായാണ് കോണ്‍ഗ്രസ് കൂട്ട് ചേര്‍ന്നത്. തെരഞ്ഞെടുപ്പ് തോറ്റപ്പോള്‍ ആ കൂട്ടുകെട്ടുണ്ടാക്കിയത് വേണ്ടിയിരുന്നില്ലെന്ന് തര്‍ക്കമുണ്ടായി. ജനം കാര്യങ്ങള്‍ ശരിയായി മനസിലാക്കിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പഠനത്തിനും തൊഴില്‍ പരിശീലനത്തിനുമുള്ള കേന്ദ്രമായാണ് അഭിമന്യു സ്മാരകമന്ദിരം സ്ഥാപിച്ചത്. അഭിമന്യുവിന്റെ മാതാപിതാക്കളായ മനോഹരനും ഭൂപതിയും ചടങ്ങില്‍ പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News