KeralaNews

കേരളത്തില്‍ ഓഗസ്റ്റ് അവസാനത്തോടെ കൊവിഡ് പാരമ്യത്തിലെത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ ഓഗസ്റ്റ് അവസാനത്തോടെ കൊവിഡ് കേസുകളുടെ എണ്ണം വലിയതോതില്‍ വര്‍ധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന്റെ കണക്കുകള്‍ പ്രകാരം ഓഗസ്റ്റ് മാസം അവസാനം സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വലിയ തോതില്‍ വര്‍ധിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

നിലവിലെ അവസ്ഥവച്ചുള്ള സൂചനയാണ് ഇവര്‍ നല്‍കുന്നതെന്നും. ഇത് കുറയുകയോ വര്‍ധിക്കുകയോ ചെയ്യാം. ശ്രദ്ധപാളിയാല്‍ സംഖ്യ പ്രതീക്ഷിക്കുന്നതിലും വലുതാകും. അതിനാല്‍ എല്ലാവരും കോവിഡ് സുരക്ഷ കര്‍ശനമായി പാലിക്കമമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

സുരക്ഷാ മുന്‍കരുതലുകള്‍ ശക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദേശത്ത് നിന്ന് വരുന്നവരെ ക്വാറന്റൈനില്‍ ആക്കാന്‍ ആരോഗ്യവകുപ്പ് മുന്‍കൈ എടുക്കണം. വിദേശനാടുകളില്‍ നിന്ന് എയര്‍പോര്‍ട്ടില്‍ എത്തുന്നവര്‍ക്ക് അവിടെ വെച്ച് തന്നെ ആന്റി ബോഡി ടെസ്റ്റ് നടത്തണം. ആന്റി ബോഡി ടെസ്റ്റ് നെഗറ്റീവ് ആകുന്നവര്‍ക്കും പിന്നീട് രോഗം സ്ഥിരീകരിക്കാം. അവരും കര്‍ശനമായ സമ്പര്‍ക്ക വിലക്കില്‍ ഏര്‍പ്പെടണമെന്നും പിണറായി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker