News

കൊവിഡ് രോഗികള്‍: ആലപ്പുഴ,ഇടുക്കി,കാസര്‍ഗോഡ്‌

ആലപ്പുഴ: ജില്ലയില്‍ 18 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 11പേര്‍ വിദേശത്തുനിന്നും നാലു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. മൂന്നു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

1,2,3,4&5.ബാംഗ്ലൂരില്‍ നിന്നും സ്വകാര്യ വാഹനത്തില്‍ എത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന പുന്നപ്ര സ്വദേശിയായ യുവാവിനും ഭാര്യക്കും രോഗം സ്ഥിരീകരിച്ചു. യുവാവിന്റെ മാതാപിതാക്കള്‍ക്കും സഹോദര പത്‌നിക്കും ആണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

6.ഡല്‍ഹിയില്‍ നിന്നും 10/6ന് വിമാനത്തില്‍ കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന തുറവൂര്‍ സ്വദേശിയായ യുവാവ് .

7.കുവൈറ്റില്‍ നിന്നും 13/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന മാരാരിക്കുളം സ്വദേശിയായ യുവാവ്

8.ചെന്നൈയില്‍ നിന്നും വിമാനത്തില്‍13/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന 46വയസുള്ള കുത്തിയതോട് സ്വദേശി .

9.കുവൈറ്റില്‍ നിന്നും 13/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന ചെറിയനാട് സ്വദേശിയായ യുവാവ്

10.റിയാദില്‍ നിന്നും13/6ന് തിരുവനന്തപുരത്തു എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന ചുനക്കര സ്വദേശിനിയായ യുവതി .

11.കുവൈറ്റില്‍ നിന്നും 29/5ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന പള്ളിപ്പാട് സ്വദേശിനിയായ യുവതി

12.അബുദാബിയില്‍ നിന്നും 9/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന ആലപ്പുഴ സ്വദേശിയായ യുവാവ്

13. റഷ്യയില്‍ നിന്നും 16/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന കൃഷ്ണപുരം സ്വദേശിയായ യുവാവ്

14.കുവൈറ്റില്‍ നിന്നും 13/6ന് കൊച്ചിയില്‍ എത്തി കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന മണ്ണഞ്ചേരി സ്വദേശിയായ യുവാവ്

15&16.ദമാമില്‍ നിന്നും 11/6ന് കൊച്ചിയില്‍ എത്തി കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന ആലപ്പുഴ സ്വദേശികളായ രണ്ട് ആണ്‍കുട്ടികള്‍

17.കുവൈറ്റില്‍ നിന്നും 16/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന ചെറിയനാട് സ്വദേശിയായ യുവാവ് .

18.കുവൈറ്റില്‍ നിന്നും 13/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന ഭരണിക്കാവ് സ്വദേശിയായ യുവാവ്

എല്ലാവരെയും മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു .

ഇന്ന് നാല് പേര്‍ക്ക് രോഗമുക്തി

മസ്‌കറ്റില്‍ നിന്നും വന്ന് മലപ്പുറത്ത് ചികിത്സയിലായിരുന്ന ബുധനൂര്‍ സ്വദേശിയായ യുവാവ് അടക്കം നാലുപേര്‍ ഇന്ന് രോഗമുക്തരായി.
ചെന്നൈയില്‍ നിന്ന് എത്തിയ ചെന്നിത്തല സ്വദേശിയായ യുവതി, കുവൈറ്റില്‍ നിന്നെത്തിയ പാലമേല്‍ സ്വദേശി, ദുബായില്‍ നിന്നും വന്ന് ചികിത്സയിലായിരുന്ന പള്ളിപ്പാട് സ്വദേശി എന്നിവരാണ് രോഗമുക്തരായത്.
ഇതോടെ ജില്ലയില്‍ രോഗമുക്തരായവര്‍ 105 ആയി.

136 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഉണ്ട്.

ഇടുക്കി

ഇടുക്കി: ജില്ലയില്‍ ഇന്ന് 3 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

1, 2. ജൂണ്‍ 17ന് ഡല്‍ഹിയില്‍ നിന്നും കാര്‍ മാര്‍ഗം വീട്ടില്‍ എത്തിയ വെള്ളത്തൂവല്‍ സ്വദേശികള്‍(49 വയസ്സ്, 33 വയസ്സ്).രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച 49 വയസ്സുകാരനെ ഇന്നലെ (24.06) കോട്ടയം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തിരുന്നു. രണ്ടാമത്തെയാള്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ഇദ്ദേഹത്തെ ഇടുക്കി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

3. ജൂണ്‍ 11ന് ഡല്‍ഹിയില്‍ നിന്നും വിമാന മാര്‍ഗം എത്തിയ നെടുങ്കണ്ടം എഴുകുംവയല്‍ സ്വദേശി (64).കൊച്ചിയില്‍ നിന്നും ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

കാസര്‍ഗോഡ്

കാസര്‍ഗോഡ്: ജില്ലയില്‍ നാല് പേര്‍ക്ക് കൂടി കോവിഡ്.രോഗം സ്ഥിരീകരിച്ച എല്ലാവരും വിദേശത്ത് നിന്ന് എത്തിയവരാണ്.

ജൂണ്‍ 11 ന് കൂവൈത്തില്‍ നിന്നു വന്ന 50 വയസുള്ള മടിക്കൈ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 14 ന് കുവൈത്തില്‍ നിന്നു വന്ന 47 വയസുള്ള പള്ളിക്കര പഞ്ചായത്ത് സ്വദേശി, 47 വയസുള്ള പുല്ലൂര്‍ പെരിയ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 21 ന് ഖത്തറില്‍ നിന്നെത്തിയ 43 വയസുള്ള കാഞ്ഞങ്ങാട് നഗരസഭാ സ്വദേശി എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ജില്ലയില്‍ കോവിഡ് ചികിത്സയിലുണ്ടായിരുന്ന എട്ട് പേര്‍ക്ക് കോവിഡ് നെഗറ്റീവായി.വീടുകളില്‍ 5320 പേരും സ്ഥാപനങ്ങളില്‍ നീരിക്ഷണത്തില്‍ 392 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5712 പേരാണ്.പുതിയതായി 562 പേരെ നീരിക്ഷണത്തിലാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker