തിരുവനന്തപുരം: കേരളത്തില്‍ തുടര്‍ച്ചയായി രണ്ടാമതും അധികാരത്തിലെത്തിയ പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ മേയ് 18ന് നടക്കും. സിപിഎമ്മിലെ കേരളത്തിലെ പി.ബി മെബര്‍മാര്‍ തമ്മില്‍ നടത്തിയ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്.
സത്യപ്രതിജ്ഞയ്ക്ക് മുന്‍പായി മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ഉഭയകക്ഷി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനാണ് സിപിഎമ്മിലെ ധാരണ. 17ന് രാവിലെ എല്‍ഡിഎഫ് യോഗം ചേര്‍ന്ന് ഏതൊക്കെ പാര്‍ട്ടികള്‍ക്ക് എത്ര മന്ത്രിസ്ഥാനം എന്ന കാര്യത്തില്‍ തീരുമാനമെടുക്കും.
18ന് രാവിലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും പിന്നാലെ സിപിഎം സംസ്ഥാന സമിതിയും എകെജി സെന്ററില്‍ ചേരും. അതിന് ശേഷം വൈകിട്ടോടെ സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് നിലവിലെ ധാരണ.
സത്യപ്രതിജ്ഞ ചടങ്ങ് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ലളിതമായിട്ടാവും നടത്തുക. മന്ത്രിമാരുടെ ബന്ധുക്കള്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിലും ചര്‍ച്ചകള്‍ തുടരുകയാണ്. 2016 മെയ് 25നാണ് ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റത്.