ഫോട്ടോ എടുക്കാന്‍ സ്റ്റുഡിയോയില്‍ എത്തിയ 20കാരിയെ പീഡിപ്പിച്ച ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍

അടിമാലി: ഫോട്ടോ എടുക്കാന്‍ സ്റ്റുഡിയോയില്‍ എത്തിയ 20കാരിയായ ദളിത് പെണ്‍ കുട്ടിയെ പീഡിപ്പിച്ച ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍. പാറത്തോട് സ്വദേശി കൂര്‍പ്പിള്ളില്‍ ഷെല്ലി.കെ. നൈനാനെ (50) യാണ് വെള്ളത്തൂവല്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാളുടെ പാറത്തോട്ടിലെ സ്റ്റുഡിയോയില്‍ കഴിഞ്ഞ ദിവസം രാവിലെ 10 മണിയോടെ ഫോട്ടോ എടുക്കാന്‍ വന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതിയെത്തുടര്‍ന്ന് വെള്ളത്തൂവല്‍ സി.ഐ ആര്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിശദമായ ചോദ്യം ചെയ്യല്ലിനു ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് വെള്ളത്തൂവല്‍ പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News