വിവാഹ ഫോട്ടോ എടുക്കുന്നതിനിടയില്‍ ഫോട്ടോഗ്രാഫര്‍ കുഴഞ്ഞു വീണ് മരിച്ചു

മലപ്പുറം: മലപ്പുറത്ത് വിവാഹ ഫോട്ടോ എടുക്കുന്നതിനിടയില്‍ ഫോട്ടോഗ്രാഫര്‍ കുഴഞ്ഞു വീണ് മരിച്ചു. മഞ്ചേരി ഡിജിറ്റല്‍ സ്റ്റുഡിയോ ഉടമയും പാണ്ടിക്കാട് ചെമ്ബ്രശ്ശേരി താലപ്പൊലിപ്പറമ്ബ് സ്വദേശിയുമായ പാറക്കല്‍തൊടി കൃഷ്ണപ്രസാദാണ് മരിച്ചത്. 54 വയസായിരുന്നു.

ശനിയാഴ്ച്ച കിഴിശ്ശേരിയില്‍ വിവാഹ വീട്ടില്‍ ഫോട്ടോ എടുക്കുന്നതിനിടെയാണ് സംഭവം. ഫോട്ടോ എടുക്കവെ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News