‘ആരെയും വെറുതേ വിടരുത് ‘; ഭർത്താവും ഭർതൃമാതാവും ചേർന്ന് ആഡിഡ് കുടിപ്പിച്ച യുവതി മരിച്ചു
ഭോപ്പാൽ: സ്ത്രീധനതർക്കത്തിൽ ഭർത്താവും ഭർതൃമാതാവും ചേർന്ന് ആഡിഡ് കുടിപ്പിച്ച യുവതി മരിച്ചു. മധ്യപ്രദേശിലെ ഗ്വാളിയാർ സ്വദേശിയായ യുവതിയെ ഭർത്താവും അമ്മയും ചേർന്നാണ് ആസിഡ് കുടിപ്പിച്ചത്.കഴിഞ്ഞ ഏപ്രിലിലാണ് വിരേന്ദ്ര ജാദവും ശശി ജാദവും വിവാഹിതരായത്. വിവാഹശേഷം സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും കുടുംബവും നിരന്തരം പീഡിപ്പിച്ചിരുന്നു.
ജൂൺ 27നാണ് യുവതിയെ കൊണ്ട് നിർബന്ധിച്ച് ഇവർ ആസിഡ് കുടിപ്പിച്ചത്. ആന്തരിക അവയവങ്ങൾ അടക്കം തകർന്ന യുവതിയെ ഗ്വാളിയോറിലെ ആശുപത്രിയിൽ നിന്നും ഡൽഹിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വച്ചാണ് മരണം സംഭവിച്ചത്. സംഭവം ദേശീയ തലത്തിൽ തന്നെ വലിയ ചർച്ചയാവുകയും ചെയ്തിരുന്നു. മനുഷ്യാവകാശ കമ്മീഷൻ അടക്കം വിഷയത്തിൽ ഇടപെടുകയും ചെയ്തിരുന്നു.
അതേസമയം, ആരെയും വെറുതേ വിടരുത് എന്ന് മരിക്കുന്നതിന് മുൻപ് യുവതി വിഡിയോ സന്ദേശത്തിൽ പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്.ഇതിനിടെ സംഭവത്തിൽ പോലീസ് പിടികൂടിയ പ്രതികൾക്കെതിരെ ഇപ്പോൾ കൊലക്കുറ്റം കൂടി ചുമത്തിയിട്ടുണ്ട്.