പെണ്‍കുട്ടികള്‍ക്കു മുന്നില്‍ നഗ്നതാ പ്രദര്‍ശനം വിനോദമാക്കിയ ഫോട്ടോഗ്രാഫര്‍ ഒടുവില്‍ പിടിയില്‍

തിരുവനന്തപുരം: പെണ്‍കുട്ടികള്‍ക്കു മുന്നില്‍ തുണി ഉയര്‍ത്തല്‍ വിനോദമാക്കിയ ഫോട്ടോഗ്രാഫര്‍ ഒടുവില്‍ പോലീസിന്റെ പിടിയിലായി. നെടുമങ്ങാട് സ്വദേശിയായ നിതിനാണ് (28) കിളിമാനൂര്‍ പോലീസിന്റെ പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ കുറ്റത്തിനാണ് പോക്‌സോ നിയമപ്രകാരം പോലീസ് നടപടിയെടുത്തത്.

മണ്ണന്തല മരുതൂരില്‍ വാടകയ്ക്ക് താമസിക്കുന്ന നിതിന്‍ തിങ്കളാഴ്ച വൈകിട്ട് കാരേറ്റ് പേടികുളത്ത് വച്ച് പെണ്‍കുട്ടികള്‍ക്കു മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. കിളിമാനൂര്‍ സ്‌കൂള്‍ ജംഗഷ്‌നില്‍ ഇത്തരത്തില്‍ നഗ്‌നതാ പ്രദര്‍ശനം നടക്കുന്നതായി നേരത്തെ പോലീസിനു വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇവിടെ മഫ്ടിയില്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു.സ്‌കൂള്‍ കഴിഞ്ഞ് നടന്നുവരുന്ന പെണ്‍കുട്ടികള്‍ക്കു മുന്നിലാണ് ഇയാള്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയത്. തുടര്‍ന്ന് ബൈക്കില്‍ ഇയാള്‍ രക്ഷപ്പെടാനും ശ്രമിച്ചു.

അതിനിടയില്‍ ഈ വിവരം പെണ്‍കുട്ടികള്‍ നാട്ടുകാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ റോഡില്‍ തടഞ്ഞു നിനിര്‍ത്തി കിളിമാനൂര്‍ പൊലീസിന് കൈമാറുകയായിരുന്നു.പ്രതി സമാന കുറ്റകൃത്യങ്ങളില്‍ നേരത്തേയും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. 2021 നവംബറില്‍ പ്രതി സമാന രീതിയില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയശേഷം രക്ഷപ്പെട്ടിരുന്നു.

സമീപത്തെ വീട്ടിലെ സിസിടിവി കാമറയില്‍ നിന്ന് പ്രതിയുടെ ചിത്രം ലഭിച്ചെങ്കിലും ആളിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. നാട്ടുകാര്‍ പിടികൂടിയ യുവാവിനെ പെണ്‍കുട്ടികള്‍ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് പോക്‌സോ നിയമപ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ ഹാജരാക്കി. പ്രതിയെ കോടതി റിമാന്‍ഡു ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News