ലോക്ക് ഡൗണ്‍; ആലപ്പുഴയിലെ പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തന സമയം പുനക്രമീകരിച്ചു

ആലപ്പുഴ: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ആലപ്പുഴ ജില്ലയിലെ പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തന സമയം പുനക്രമീകരിച്ചു. രാവിലെ 7 മണി മുതല്‍ വൈകുന്നേരം 7 മണി വരെയാക്കിയാണ് പെട്രോള്‍ പമ്പുകളുടെ സമയം നിജപ്പെടുത്തിയിരിക്കുന്നത്.

പൊതുഗതാഗത സംവിധാനങ്ങള്‍ നിരോധിക്കുകയും സ്വകാര്യവാഹനങ്ങള്‍ നിയന്ത്രിക്കുകയും ചെയ്തിട്ടുള്ള സാഹചര്യം പരിഗണിച്ചും പെട്രോള്‍ പമ്പുകളിലെ ജീവനക്കാരുടെ സുരക്ഷിതത്വം കണക്കിലെടുത്തുമാണ് അവശ്യ സര്‍വ്വീസായി ആയി പ്രഖ്യാപിച്ചിട്ടുള്ള പമ്പുകളുടെ പ്രവര്‍ത്തന സമയം ക്രമീകരിച്ചത്.

എന്നാല്‍, നഗരസഭാ പരിധിയില്‍ ഒരു പെട്രോള്‍ പമ്പ് 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഓരോ താലൂക്കിലും നാഷണല്‍ ഹൈവേയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പമ്പ് 24 മണിക്കൂറും പ്രവര്‍ത്തിക്കേണ്ടതാണ്. കൂടാതെ ഏഴുമണിക്ക് അടച്ച പമ്പുകള്‍ അനിവാര്യമായ സാഹചര്യം ഉണ്ടായാല്‍ തുറന്ന് ഇന്ധനം നല്‍കുന്നതിലേക്കായി ഒരാളുടെ ഫോണ്‍ നമ്പര്‍ പമ്പുകളില്‍ നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കേണ്ടതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News