FeaturedHome-bannerKeralaNews
ഇന്ധനവില വീണ്ടും കൂട്ടി; ഈ മാസം വില കൂട്ടിയത് 16 തവണ, വൈകാതെ നൂറിലെത്തും
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്കിടെ ജനങ്ങൾക്ക് പ്രഹരമായി ഇന്ധനവില കുതിച്ചുയരുന്നു. സംസ്ഥാനത്ത് പെട്രോൾ വില ലിറ്ററിന് 29 പൈസയും ഡീസലിന് 28 പൈസയും ഇന്നു കൂട്ടി.
തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 96.26 രൂപയിലെത്തി. ഡീസൽ വില 91.50 രൂപയായി ഉയർന്നു. കൊച്ചിയിൽ പെട്രോളിന് 94.33 രൂപയും ഡീസലിന് 89.74 രൂപയുമാണ് വില.
ഈ മാസം 16 തവണയാണ് ഇന്ധനവില കൂട്ടിയത്. ഒരുമാസത്തിനിടെ പെട്രോളിന് 4.23 രൂപയും ഡീസലിന് 3.47 രൂപയുടെയും വർധനവുണ്ടായി.
ഇന്നത്തെ വില വർധനയോടെ ഒഡീഷയിലും തെലങ്കാനയിലും പെട്രോൾ വില 100 കടന്നു. രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നേരത്തെ തന്നെ വില 100 കടന്നിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News