കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി നല്‍കാമെന്ന പേരില്‍ മൂന്നേകാല്‍ കോടി വാങ്ങി വഞ്ചിച്ചു; മാണി സി കാപ്പനെതിരെ ഹര്‍ജി

ന്യൂഡല്‍ഹി: പാലാ എം.എല്‍.എ മാണി സി കാപ്പനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച് മുംബൈ മലയാളി. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി നല്‍കാമെന്ന പേരില്‍ മൂന്നേകാല്‍ കോടി രൂപ വാങ്ങി വഞ്ചിച്ചുവെന്ന് ചൂണ്ടിക്കാണിച്ച് മുംബൈ മലയാളിയായ ദിനേശ് മേനോനാണ് പരാതി നല്‍കിയത്. നാഷണലിസ്റ്റ് കേരളാ കോണ്‍ഗ്രസ് നേതാവും പാലാ എം.എല്‍.എ യുമാണ് മാണി സി കാപ്പന്‍.

ദിനേശ് മേനോന്റെ കൈയില്‍ നിന്നും മൂന്നേകാല്‍ കോടി രൂപ വാങ്ങി വഞ്ചിച്ചു എന്നാണ് ഹര്‍ജിയില്‍ പറയുന്നത്. നേരത്തെ ദിനേശിന്റെ പരാതിയില്‍ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മാണി സി കാപ്പനെതിരെ കേസെടുത്തിരുന്നു.

തുടര്‍ന്നാണ് സുപ്രീം കോടതിയില്‍ പരാതിക്കാരന്‍ ഹര്‍ജി നല്‍കിയത്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി നല്‍കാമെന്ന് പറഞ്ഞ് തന്റെ പക്കല്‍ നിന്നും മൂന്നേകാല്‍ കോടി രൂപ കാപ്പന്‍ തട്ടിയെടുത്തെന്നാണ് ദിനേശ് ഹര്‍ജിയില്‍ പറയുന്നത് . വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് കാപ്പനെതിരെ ചുമത്തിയിട്ടുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News