KeralaNews

പാലക്കാട് ലഹരിമാഫിയ പീഡിപ്പിച്ച പെണ്‍കുട്ടിയുടെ മൊഴിയെടുത്തു

പാലക്കാട്: പട്ടാമ്പി കറുകപ്പുത്തൂരില്‍ ലഹരിമാഫിയ പീഡിപ്പിച്ച പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. ചാലിശേരി സിഐയുടെ നേതൃത്വത്തിലാണ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തത്. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപിക്ക് കൈമാറിയിരുന്നു.

ഇന്ന് ഉച്ചയോടെയാണ് വീട്ടിലെത്തി പൊലീസ് മൊഴിയെടുത്തത്. ആരൊക്ക മോശമായി പെരുമാറിയെന്ന് ചോദിച്ചറിഞ്ഞു. കാമുകനായ യുവാവിനൊപ്പം മറ്റാരൊക്കെ ശാരീരികമായി ഉപദ്രവിച്ചുവെന്നും ചോദിച്ചറിഞ്ഞു. യുവാവിന് ഉന്നത ബന്ധങ്ങളുണ്ടെന്ന് പെണ്‍കുട്ടിയുടെ കുടുംബം. അതിനാലാണ് പ്രാദേശിക തലത്തില്‍ പരാതി നല്‍കാന്‍ കുടുംബം വിസമ്മതിച്ചത്.

വിവാഹ വാഗ്ദാനം നല്‍കിയാണ് 25 കാരന്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയിരുന്നത്. കഞ്ചാവ്, കൊക്കെയ്ന്‍, എംഡിഎംഎ തുടങ്ങിയ ലഹരിവസ്തുക്കള്‍ക്ക് പെണ്‍കുട്ടിയെ യുവാവ് അടിമയാക്കിയെന്ന് പരാതിയില്‍ ആരോപിക്കുന്നു. ക്രൂരമായ പീഡനത്തേയും ഭീഷണിയേയും തുടര്‍ന്ന് മാനസിക നില തകരാറിലായ പെണ്‍കുട്ടി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയിരിക്കുകയാണ്.

ഇതിനിടെ പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ ആവശ്യപ്പെട്ട് പലതവണ യുവാവ് ഭീഷണിപ്പെടുത്തിയിരുന്നതായും പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. ഏപ്രില്‍ 30ന് യുവാവ് പെണ്‍കുട്ടിയെ ജോലി ജോലി വാഗ്ദാനം ചെയ്ത വീട്ടില്‍ നിന്നിറക്കുകയും മെയ് അഞ്ച് ,ആറ്,എട്ട്,പതിനാറ് തീയതികളില്‍ പലയിടങ്ങളിലും വെച്ച് ലൈംഗികമായി പീഡിപ്പിച്ചതായി പരാതിയില്‍ ആരോപിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button