ലേബര്‍ റൂമില്‍ ശ്രീനിയെ കയറ്റുമോ…? പേര്‍ളി മാണി പറയുന്നു
റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ പ്രേക്ഷകരെ സാക്ഷിയാക്കി പ്രണയിച്ച് വിവാഹിതരായവരാണ് നടിയും അവതാരകയുമായ പേളി മാണിയും സീരിയല്‍ നടന്‍ ശ്രീനിഷ് അരവിന്ദും. ഇരുവരുടെയും വിവാഹ ശേഷമുള്ള വിശേഷങ്ങളും യാത്രകളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇരുവരും ആരാധകരോട് സന്തോഷത്തോടെ പങ്കുവെച്ച കാര്യമാണ് പേളി ഗര്‍ഭിണിയാണെന്നുള്ള വാര്‍ത്ത. പേളി ഗര്‍ഭിണിയായപ്പോള്‍ മുതലുള്ള എല്ലാ കാര്യങ്ങളും തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ ആരാധകരോട് പങ്കുവെയ്ക്കാറുണ്ട്.
തങ്ങളുടെ കുഞ്ഞുവാവ വരുന്ന ദിവസം എന്നാണെന്ന് ആരാധകരെ അറിയിച്ചിരിക്കുകയാണ് ഇരുവരും. പേളിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ഇരുവരും ഈ സന്തോഷ വാര്‍ത്ത പങ്കുവച്ചത്. ” ഇപ്പോള്‍ 36 ആഴ്ച കഴിയാറായി, അതായത് 9 മാസം. മാര്‍ച്ച് 23നാണ് ഡോക്ടര്‍ പറഞ്ഞിരിക്കുന്ന തീയതി” – പേളി പറഞ്ഞു. ലേബര്‍ റൂമില്‍ ശ്രീനിയെ കയറ്റുമോ എന്ന ആരാധരുടെ ചോദ്യത്തിന്, ഡോക്ടര്‍മാര്‍ കയറാന്‍ സമ്മതിച്ചാല്‍ കയറ്റും. പക്ഷേ ശ്രീനി തല കറങ്ങി വീഴുമെങ്കില്‍ വേണ്ട. ശ്രീ വേണമെന്നാണ് തന്റെ ആഗ്രഹമെന്നും പേളി പറഞ്ഞു.
ഗര്‍ഭകാലത്തെ നല്ലതും മോശവുമായ അവസ്ഥകളെക്കുറിച്ചും ആരാധരുടെ ചോദ്യത്തിന് പേളി മറുപടി പറഞ്ഞു. ” നമ്മുടെ അച്ഛനും അമ്മയും ബന്ധുക്കളും റോഡില്‍ പോകുന്നവരുമൊക്കെ നമ്മളെ കൊഞ്ചിച്ച് വഷളാക്കും. നമുക്ക് എവിടെ പോയാലും മുന്‍ഗണന കിട്ടും. ശ്രീനി രാത്രിയില്‍ കാലൊക്കെ തിരുമ്മി തരും. ഞാനൊന്ന് തിരിയുകയാണെങ്കില്‍ ശ്രീനി ചാടി എഴുന്നേറ്റ് അയ്യോ തിരിയുവാണോ, ഞാനെന്തെങ്കിലും ചെയ്യണോയെന്ന് ചോദിക്കും. ഓവര്‍ ആക്ടിങ് ചെയ്യാന്‍ പറ്റിയ സമയമാണ്. ബുദ്ധിമുട്ടിയ കാര്യമെന്താണെന്ന് ചോദിച്ചാല്‍ ആദ്യത്തെ മൂന്നു മാസം ഛര്‍ദ്ദിയുണ്ടായിരുന്നു. പക്ഷേ അത് അത്ര വലിയ ബുദ്ധിമുട്ടൊന്നും ആയിരുന്നില്ല. പിന്നെ കുഞ്ഞ് വലുതാകുന്തോറും നമുക്ക് നടക്കാനൊക്കെ പ്രയാസമാകും. അത് ഇത്തിരി ബുദ്ധിമുട്ടാണ്.
ആദ്യത്തെ മൂന്നു മാസം ദേ പോയി ദാ വന്നുവെന്ന പോലെയായിരുന്നു. പെട്ടെന്നങ്ങ് പോയി. പിന്നെത്തെ മൂന്നു മാസം ഭയങ്കര എനര്‍ജിയായിരുന്നു. അപ്പോഴാണ് എനിക്ക് അനൗണ്‍സ് ചെയ്യേണ്ടി വന്നത്. ആ സമയത്താണ് എന്റെ ബോളിവുഡ് സിനിമയായ ലൂഡോ റിലീസ് ചെയ്യുന്നത്. അന്ന് ഒരു ദിവസം ഒറ്റയിരുപ്പിന് 28 ഇന്റര്‍വ്യൂവാണ് നല്‍കിയത്. രാവിലെ 8.30 ന് തുടങ്ങി രാത്രി 7.30 വരെ. ആ സമയത്ത് ഞാന്‍ ഭയങ്കര ആക്ടീവായിരുന്നു. ആദ്യ മൂന്നു മാസം കഴിഞ്ഞശേഷം വാഗമണ്‍, ചെറായി തുടങ്ങിയ സ്ഥലങ്ങളിലൊക്കെ യാത്രയൊക്കെ പോയി. പിന്നത്തെ മൂന്നു മാസമാണ് എനിക്ക് ബുദ്ധിമുട്ടൊക്കെ തോന്നിയത്.” – പേളി പറഞ്ഞു.