27.4 C
Kottayam
Thursday, June 4, 2026

പെരിയ ഇരട്ടക്കൊലക്കേസ് പരിഗണിക്കുന്നത് മാറ്റിവച്ചു

Must read

ന്യൂഡല്‍ഹി: പെരിയ ഇരട്ടക്കൊലക്കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവച്ചു. ദീപാവലി അവധിക്ക് ശേഷം കേസ് പരിഗണിക്കും. സിബിഐയുടെ ആവശ്യം അംഗീകരിച്ചാണ് കേസ് മാറ്റിയത്.

സിബിഐക്ക് വേണ്ടി കേസില്‍ ഹാജരാകേണ്ടിയിരുന്നത് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയായിരുന്നു. എന്നാല്‍ മറ്റൊരു കേസില്‍ തുഷാര്‍ മേത്തയ്ക്കു ഹാജരാകേണ്ടിയിരുന്നതിനാലാണ് കേസ് മാറ്റണമെന്ന് സിബിഐ ആവശ്യപ്പെട്ടത്. പെരിയ ഇരട്ടക്കൊലക്കേസ് സിബിഐക്കു വിട്ട ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.

കേസ് വീണ്ടും പരിഗണിക്കുന്നതുവരെ കേരള ഹൈക്കോടതിയിലെ കോടതി അലക്ഷ്യ ഹര്‍ജിയില്‍ നടപടി ഉണ്ടാകരുതെന്ന് സര്‍ക്കാരിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

Popular this week