29.5 C
Kottayam
Wednesday, May 8, 2024

പ്രോട്ടോകോളുകള്‍ക്ക് പുല്ലുവില; കൊവിഡ് ബാധിച്ച് മരിച്ച ബിഷപ്പിന് അന്ത്യചുംബനം നല്‍കി വിശ്വാസികള്‍ യാത്രയാക്കി

Must read

പോഡ്‌ഗോറിക്ക: കൊവിഡ് പ്രോട്ടോക്കോളുകള്‍ യാതൊന്നും പാലിക്കാതെ ജനക്കൂട്ടം കൊവിഡ് ബാധിച്ച് മരണപ്പെട്ട ബിഷപ്പിന്റെ അന്ത്യശുശ്രൂഷയില്‍ പങ്കെടുത്തു. മോണ്ടെനെഗ്രോയില്‍ അന്തരിച്ച ബിഷപ്പ് ആംഫിലോഹിജെ റഡോവിച്ചിന്റെ അന്ത്യകര്‍മ്മങ്ങളിലാക്ക് തിക്കിതിരക്കി പങ്കെടുത്തത്. ഇതു സംബന്ധിച്ച ഫോട്ടോകളുള്‍പ്പടെയുള്ള റിപ്പോര്‍ട്ട് ദിനപത്രമായ വിജെസ്റ്റി പുറത്ത് വിട്ടു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബിഷപ്പ് അന്തരിച്ചത്. ഇതേ തുടര്‍ന്ന് ജനങ്ങള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മാത്രമേ അന്ത്യശുശ്രൂഷ ചടങ്ങിലടക്കം പങ്കെടുക്കാവൂ എന്ന് അധികാരികള്‍ ആവശ്യപ്പെട്ടിരുന്നു. ഭൗതികദേഹമടങ്ങിയ പെട്ടി അടച്ച് വയ്ക്കണമെന്നാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ സെര്‍ബിയന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ അദ്ദേഹത്തിന്റെ അന്ത്യശുശ്രൂഷ തുടങ്ങവേ വിശ്വാസികള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും ഒഴിവാക്കുകയായിരുന്നു. അവര്‍ അകലം പാലിക്കാതെ വരിവരിയായെത്തി ബിഷപ്പിന്റെ കരങ്ങളില്‍ മുത്തം വയ്ക്കുകയും മൂര്‍ദ്ധാവില്‍ അന്ത്യ ചുംബനം നല്‍കുകയും ചെയ്തു.

ഈ നൂറ്റാണ്ടിലെ നമ്മില്‍ ഏറ്റവും മഹാനായ ഒരാളാണ് അന്തരിച്ച ബിഷപ്പെന്നാണ് മോണ്ടെനെഗ്രോയുടെ നിയുക്ത പ്രധാനമന്ത്രിയായ സിഡ്രാവ്കോ ക്രിവോകാപിക് വിശേഷിപ്പിച്ചത്. മോണ്ടെനെഗ്രിന്‍ കൊവിഡ് തീവ്രവ്യാപനത്തിലാണ്. ചെറു രാജ്യമായ ഇവിടെ ഇതുവരെ 18,342 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്, ഇതില്‍ 301 പേര്‍ മരണത്തിന് കീഴടങ്ങി. കഴിഞ്ഞ ദിവസം മാത്രം 275 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week