കൊച്ചി കോവിഡ് 19 പശ്ചാത്തലത്തില്‍ ഗള്‍ഫ് നാടുകളില്‍ യാത്ര ചെയ്യാന്‍ ആകാതെ കുടുങ്ങി കിടക്കുന്ന രോഗികളും ഗര്‍ഭിണികളും ജോലി നഷ്ടപ്പെട്ട് മടങ്ങിയ ആളുകളെ വഹിച്ചു കൊണ്ടുള്ള രണ്ടു വിമാനങ്ങള്‍ മലയാളിക്കരയുടെ മണ്ണില്‍ ലാന്‍ഡ് ചെയ്തപ്പോള്‍ കേരളം മൊത്തമാകെ സന്തോഷത്തോടെ ആരവങ്ങള്‍ മുഴക്കിയ ഈ നിമിഷത്തില്‍ എറണാകുളം നഗരത്തിലെ പെന്റാ മേനക ഷോപ്പിംഗ് കോംപ്ലെക്‌സിലെ പെന്റാ മേനക ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷനും പങ്കുചേരുകയാണ്.
കോവിഡ് 19 പ്രധിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും ആരോഗ്യ പോലീസ് വിഭാഗങ്ങളുടെയും സേവനങ്ങളെ അഭിനന്ദിക്കുന്നതിനോടൊപ്പം മടങ്ങി വരുന്ന പ്രവാസികള്‍ക്ക് വേണ്ടി എല്ലാ സൗകര്യങ്ങളും ഒരുക്കി കാത്തിരിക്കുന്ന കേരള ഗവണ്‍മെന്റിന്റെ പ്രവര്‍ത്തങ്ങള്‍ക്ക് ഒരു എളിയ സേവനം നല്‍കി കൊണ്ട് ഈ പ്രവര്‍ത്തനത്തില്‍ പങ്കാളിയാകാന്‍ പെന്റാ മേനക ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ തീരുമാനിച്ചിരിക്കുന്ന വിവരം സസന്തോഷം അറിയിച്ചിരിക്കുന്നു.
രോഗികളും ഗര്‍ഭിണികളും കൂടാതെ ജോലി നഷ്ടപെട്ടിട്ടുള്ള നിരവധി ആളുകളും തിരിച്ചു വരുവാനായി ടിക്കറ്റ് എടുക്കാന്‍ സാമ്പത്തികമില്ലാതെ ദുബായില്‍ ഉള്ള ഇന്ത്യന്‍ കോണ്‍സിലറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുന്നതായി അറിയാന്‍ കഴിഞ്ഞു. അതില്‍ പെട്ട ആളുകളെ ദുബായില്‍ നിന്ന് നാട്ടില്‍ എത്തിക്കുവാനായി ഒരു വിമാനം ചാര്‍ട്ടര്‍ ചെയ്തു അതിനുവേണ്ട പൂര്‍ണ്ണ ചെലവ് വഹിക്കാം എന്ന് ഇന്ന് ചേര്‍ന്ന പെന്റാ മേനക ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ മീറ്റിങ്ങില്‍ തീരുമാനിച്ചിട്ടുണ്ട്.കോവിഡ് 19 പശ്ചാത്തലത്തില്‍ ഗള്‍ഫ് നാടുകളില്‍ യാത്ര ചെയ്യാന്‍ ആകാതെ കുടുങ്ങി കിടക്കുന്ന രോഗികളും ഗര്‍ഭിണികളും ജോലി നഷ്ടപ്പെട്ട് മടങ്ങിയ ആളുകളെ വഹിച്ചു കൊണ്ടുള്ള രണ്ടു വിമാനങ്ങള്‍ മലയാളിക്കരയുടെ മണ്ണില്‍ ലാന്‍ഡ് ചെയ്തപ്പോള്‍ കേരളം മൊത്തമാകെ സന്തോഷത്തോടെ ആരവങ്ങള്‍ മുഴക്കിയ ഈ നിമിഷത്തില്‍ എറണാകുളം നഗരത്തിലെ പെന്റാ മേനക ഷോപ്പിംഗ് കോംപ്ലെക്‌സിലെ പെന്റാ മേനക ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷനും പങ്കുചേരുകയാണ്.
കോവിഡ് 19 പ്രധിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും ആരോഗ്യ പോലീസ് വിഭാഗങ്ങളുടെയും സേവനങ്ങളെ അഭിനന്ദിക്കുന്നതിനോടൊപ്പം മടങ്ങി വരുന്ന പ്രവാസികള്‍ക്ക് വേണ്ടി എല്ലാ സൗകര്യങ്ങളും ഒരുക്കി കാത്തിരിക്കുന്ന കേരള ഗവണ്‍മെന്റിന്റെ പ്രവര്‍ത്തങ്ങള്‍ക്ക് ഒരു എളിയ സേവനം നല്‍കി കൊണ്ട് ഈ പ്രവര്‍ത്തനത്തില്‍ പങ്കാളിയാകാന്‍ പെന്റാ മേനക ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ തീരുമാനിച്ചിരിക്കുന്ന വിവരം സസന്തോഷം അറിയിച്ചിരിക്കുന്നു.
രോഗികളും ഗര്‍ഭിണികളും കൂടാതെ ജോലി നഷ്ടപെട്ടിട്ടുള്ള നിരവധി ആളുകളും തിരിച്ചു വരുവാനായി ടിക്കറ്റ് എടുക്കാന്‍ സാമ്പത്തികമില്ലാതെ ദുബായില്‍ ഉള്ള ഇന്ത്യന്‍ കോണ്‍സിലറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുന്നതായി അറിയാന്‍ കഴിഞ്ഞു. അതില്‍ പെട്ട ആളുകളെ ദുബായില്‍ നിന്ന് നാട്ടില്‍ എത്തിക്കുവാനായി ഒരു വിമാനം ചാര്‍ട്ടര്‍ ചെയ്തു അതിനുവേണ്ട പൂര്‍ണ്ണ ചെലവ് വഹിക്കാം എന്ന് ഇന്ന് ചേര്‍ന്ന പെന്റാ മേനക ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ മീറ്റിങ്ങില്‍ തീരുമാനിച്ചിട്ടുണ്ട്.