എം.ജി. സര്‍വകലാശാല ബിരുദ പരീക്ഷകള്‍ മെയ് 26 മുതല്‍; പി.ജി. പരീക്ഷകള്‍ ജൂണ്‍ മൂന്നു മുതല്‍

കോട്ടയം: കോവിഡ് 19 വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവച്ച യു.ജി. പരീക്ഷകള്‍ മെയ് 26 മുതല്‍ പുനരാരംഭിക്കുമെന്ന് മഹാത്മാഗാന്ധി സര്‍വകലാശാല പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു. ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്. (റഗുലര്‍, പ്രൈവറ്റ്), സി.ബി.സി.എസ്.എസ്. (സപ്ലിമെന്ററി) ബിരുദ പരീക്ഷകള്‍ മെയ് 26 മുതല്‍ പുനരാരംഭിക്കും. നാലാം സെമസ്റ്റര്‍ യു.ജി. പരീക്ഷകള്‍ മെയ് 27നും അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ്. (പ്രൈവറ്റ്) പരീക്ഷകള്‍ ജൂണ്‍ നാലിനും ആരംഭിക്കും.

നാലാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ പരീക്ഷകള്‍ ജൂണ്‍ മൂന്നിന് ആരംഭിക്കും. ആറാം സെമസ്റ്റര്‍ യു.ജി. പരീക്ഷകള്‍ മെയ് 26, 28, 30, ജൂണ്‍ ഒന്ന് തീയതികളിലും നാലാം സെമസ്റ്റര്‍ പരീക്ഷകള്‍ മെയ് 27, 29, ജൂണ്‍ രണ്ട്, നാല് തീയതികളിലുമാണ് നടക്കുക. അഞ്ചാം സെമസ്റ്റര്‍ പ്രൈവറ്റ് പരീക്ഷകള്‍ ജൂണ്‍ നാല്, അഞ്ച്, ആറ്, എട്ട് തീയതികളിലും നാലാം സെമസ്റ്റര്‍ പി.ജി. പരീക്ഷകള്‍ ജൂണ്‍ മൂന്ന്, നാല്, അഞ്ച്, ആറ് തീയതികളിലും നടക്കും. നാല്, ആറ് സെമസ്റ്ററുകളുടെ യു.ജി. മൂല്യനിര്‍ണയ ക്യാമ്പുകള്‍ ഹോംവാല്യുവേഷന്‍ രീതിയില്‍ ജൂണ്‍ എട്ടിന് ആരംഭിക്കും.

സര്‍ക്കാര്‍ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാകും പരീക്ഷകള്‍ പുനരാരംഭിക്കുന്നത്. കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാണ് പരീക്ഷയും മൂല്യനിര്‍ണയവും നടത്തുക. ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ കോളജുകള്‍ക്ക് നിര്‍ദേശം നല്‍കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News