പെലെ ഗുരുതരാവസ്ഥയില്‍,മരുന്നുകളോട് പ്രതികരിയ്ക്കുന്നില്ല, പാലിയേറ്റീവ് കെയറിലേക്ക് മാറ്റി

സാവോ പോളോ: അനാരോഗ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫുട്ബോള്‍ ഇതിഹാസം പെലെയെ പാലിയേറ്റീവ് കെയറിലേക്ക് മാറ്റി. അര്‍ബുദ ബാധിതനായ അദ്ദേഹം കീമോതെറാപ്പിയോട് പ്രതികരിക്കത്തതിനെ തുടര്‍ന്നാണ് പാലിയേറ്റീവ് കെയറിലേക്ക് മാറ്റിയത്.

കഴിഞ്ഞ ദിവസമാണ് 82-കാരനായ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാന്‍സറിന്‌ ചികിത്സയില്‍ കഴിയുന്ന പെലെയെ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും അലട്ടുന്നുവെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്നാണ് അദ്ദേഹത്തെ അടിയന്തരമായി സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയിലേക്ക് മാറ്റിയത്.

പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം മകളാണ് കഴിഞ്ഞ ദിവസം അറിയിച്ചത്. സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് പെലെയുടെ മകള്‍ വാര്‍ത്ത പങ്കുവെച്ചത്.എക്കാലത്തേയും മികച്ച ഫുട്ബോള്‍ താരങ്ങളിലൊരാളായ പെലെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അസുഖബാധിതനാണ്.

ബ്രസീലിനായി മൂന്ന് തവണ ലോകകപ്പ് നേടിയിട്ടുണ്ട്. 1958, 1962, 1970 ലോകകപ്പുകളില്‍ കിരീടം നേടിയ ബ്രസീല്‍ ടീമംഗമായിരുന്നു പെലെ. മൂന്ന് വിശ്വകിരീടങ്ങള്‍ നേടുന്ന ഏക താരവും പെലെയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News