25.5 C
Kottayam
Friday, June 5, 2026

നവ്യയുടെ സ്വപ്നമായിരുന്നു നിറവേറിയത്:പിന്തുണയുമായി ഭര്‍ത്താവ്‌

Must read

കൊച്ചി:നർത്തകിയും നടിയുമായ നവ്യ നായരുടെ നേതൃത്വത്തിൽ കൊച്ചിയിൽ നൃത്തവിദ്യാലയത്തിന് തുടക്കമായി. ശാസ്ത്രീയ നൃത്തരൂപങ്ങളുടെ പ്രചാരണവും പഠനവും ലക്ഷ്യമിടുന്ന മാതംഗി സ്കൂൾ ഓഫ് പെർഫോമിങ് ആർട്സ് എന്ന സ്ഥാപനവുമായാണ് നവ്യ എത്തുന്നത്. കൊച്ചി പടമുകളിൽ ലീഡർ കെ. കരുണാകരൻ റോഡിൽ പ്രവർത്തനം ആരംഭിച്ച സ്ഥാപനം ലോകപ്രശസ്ത ഭരതനാട്യം നർത്തകി പ്രിയദർശിനി ഗോവിന്ദും സൂര്യ കൃഷ്ണമൂർത്തിയും ചേർന്ന് ഉദ്ഘാടനം ചെയ്തു. 

നവ്യയുടെ സ്വപ്നമായിരുന്നു സ്വന്തമായൊരു ഡാന്‍സ് സ്കൂളെന്നും തന്റെ കുടുംബത്തിന്റെയും എല്ലാ പിന്തുണയും നവ്യയ്ക്ക് ഉണ്ടാകുമെന്നും നവ്യയുടെ ഭർത്താവ് സന്തോഷ് പറഞ്ഞു.

- Advertisement -

മാതംഗിയുടെ വെബ്സൈറ്റ്  സംവിധായകൻ സിബി മലയിൽ സ്വിച്ച് ഓൺ ചെയ്തു. സൂര്യ കൃഷ്ണമൂർത്തി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹൈബി ഈഡൻ എം.പി., കെ. മധു , എസ്.എൻ. സ്വാമി, നൃത്തരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളായ കലാധരൻ , മനു മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.നവ്യ നായരുടെ നൃത്തഗുരു കൂടിയാണ് മനു മാസ്റ്റർ. ഡിസംബർ 3,4 തീയതികളിൽ നടക്കുന്ന വർക്ക് ഷോപ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് 9446595530 എന്ന ഫോൺ നമ്പറിൽ റജിസ്റ്റർ ചെയ്യാം.

- Advertisement -

ലോകപ്രശസ്ത നൃത്ത വിദ്യാലയമായ കലാക്ഷേത്രയുടെ മുൻ ഡയറക്ടർ കൂടിയായ പ്രിയദർശിനി ഗോവിന്ദ് ആദ്യമായാണ് കൊച്ചിയിൽ രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ശില്പശാലയിൽ പങ്കെടുക്കുന്നത്. നിരവധി പ്രമുഖ കലാകാരന്മാർക്കൊപ്പം വിവിധ രാജ്യങ്ങളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട് പ്രിയദർശിനി ഗോവിന്ദ്. കലൈലാമണി പുരസ്കാരം ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ തേടിയെത്തിയിട്ടുള്ള പ്രിയദർശിനി നൃത്തത്തിനും നൃത്ത അധ്യാപനത്തിനുമായി ജീവിതം മാറ്റിവച്ച കലോപാസകയാണ്. ലോകം അറിയപ്പെടുന്ന പ്രിയദർശിനി ഗോവിന്ദനോട്  കുട്ടിക്കാലം മുതലേ സ്നേഹവും ആദരവുമുണ്ടെന്ന് നവ്യ നായർ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week