24.2 C
Kottayam
Saturday, June 6, 2026

പേർളി മാണി ഗർഭിണി, സന്തോഷം പങ്കുവെച്ച് താരങ്ങൾ

Must read

കൊച്ചി:പ്രശസ്ത ഗെയിം ഷോ ബിഗ് ബോസ് ആദ്യ സീസണ്‍ തരംഗമാവാന്‍ കാരണം അവതാരകയും നടിയുമായ പേളി മാണിയാണ്. സീരിയല്‍ നടന്‍ ശ്രീനിഷ് അരവിന്ദുമായിട്ടുള്ള പേളിയുടെ പ്രണയമായിരുന്നു ബിഗ് ബോസ് പ്രേക്ഷകര്‍ ഏറെ ചര്‍ച്ച ചെയ്തത്. മലയാളത്തില്‍ ആദ്യമായി ഉണ്ടായ സംഭവമായതിനാല്‍ ഇവരുടെ പ്രണയം നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

ബിഗ് ബോസിന്റെ ഗെയിം തന്ത്രമാണ് ഇരുവരുടെയും പ്രണയമെന്ന് പറഞ്ഞവരുണ്ടെങ്കിലും വിവാഹത്തിലൂടെ അതിനുള്ള ചുട്ടമറുപടി താരങ്ങള്‍ കൊടുത്തു. ഒടുവിലാത തങ്ങളുടെ കുടുംബത്തിലേക്ക് പുതിയൊരു അതിഥി വരുന്ന സന്തോഷവിവരം പങ്കുവെച്ചിരിക്കുകയാണ് പേളി. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയിലാണ് ആരാധകര്‍ കാത്തിരുന്ന സന്തോഷ വാര്‍ത്ത പേളി പറഞ്ഞത്.

കുഞ്ഞ് വയറ് കാണിച്ച് കൊണ്ടുള്ള ഒരു സെല്‍ഫി വീഡിയോ ആയിരുന്നു പേളി പോസ്റ്റ് ചെയ്തിരുന്നത്. ‘രണ്ട് വര്‍ഷം മുന്‍പ് ഈ ദിവസമാണ് ഞങ്ങള്‍ പ്രൊപ്പോസ് ചെയ്തത്. ഇന്ന് ദൈവാനുഗ്രഹം നിറഞ്ഞൊരു കാര്യം അവനിലൂടെ എന്റെയുള്ളില്‍ വളരുന്നു. ശ്രീനിഷ് നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു’ എന്നായിരുന്നു വീഡിയോയ്ക്ക് പേളി ക്യാപ്ഷനിട്ടിരിക്കുന്നത്. അതിന് താഴെ പേളിയുടെ അടുത്ത സുഹൃത്തും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യ, പ്രിയ പി വാര്യര്‍, ശില്‍പ ബാല, നീരവ്, സന മൊയ്തൂട്ടി തുടങ്ങിയ താരങ്ങളെല്ലാവരും ആശംസകള്‍ അറിയിച്ച് കമന്റുകളുമായി എത്തിയിരുന്നു

പേളിയ്‌ക്കൊപ്പമുള്ള സന്തോഷ നിമിഷം പങ്കുവെച്ച് ശ്രീനിഷും എത്തിയിരുന്നു. അവള്‍ക്ക് സണ്‍സെറ്റ് കാണണമെന്ന് ആഗ്രഹം പറഞ്ഞു. എന്ന് സൂചിപ്പിച്ച് കൊണ്ട് പേളി സണ്‍സെറ്റ് കാണുന്ന വീഡിയോയും പ്രിയതമയെ ചേര്‍ത്ത് നിര്‍ത്തി നിറവയറ് കാണുന്ന വിധത്തിലുള്ള വീഡിയോ ആയിരുന്നു ശ്രീനിഷ് ഇന്‍സ്റ്റാഗ്രാമിലൂടെ സ്റ്റോറിയായി കൊടുത്തത്. സന്തോഷവിവരം പുറത്ത് വന്നതോടെ എല്ലാവരും ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുകയാണ്.

- Advertisement -

2018 ജൂണിലായിരുന്നു ബിഗ് ബോസ് ഒന്നാം സീസണ്‍ ആരംഭിക്കുന്നത്. ഷോ യില്‍ എത്തിയതിന് ശേഷമായിരുന്നു പേളിയും ശ്രീനിഷും അടുത്ത് പരിചയപ്പെടുത്തുന്നതും ഇഷ്ടത്തിലാവുന്നത്. ആദ്യ ദിവസങ്ങളില്‍ സൗഹൃദത്തില്‍ തുടങ്ങി പിന്നീട് ഹൗസിനുള്ളിലെ എല്ലാവരും പ്രണയമാണെന്ന് ഗോസിപ്പ് പറഞ്ഞതോടെയാണ് ഇരുവരും അതേ കുറിച്ച് ചിന്തിക്കുന്നത്. പിന്നീട് ഇഷ്ടമാണെന്ന് തുറന്ന് പറഞ്ഞു. ബിഗ് ബോസിനുള്ളില്‍ നിന്നും പ്രണയം പറഞ്ഞ ദിവസം ഇന്നാണെന്ന് സൂചിപ്പിച്ച് കൊണ്ടാണ് പുതിയ വിശേഷം ഇരുവരും പുറത്ത് വിട്ടത്.

- Advertisement -

2019 മേയ് അഞ്ചിനും എട്ടിനുമായിരുന്നു പേളി-ശ്രീനിഷ് വിവാഹം നടക്കുന്നത്. ക്രിസ്ത്യന്‍, ഹിന്ദു ആചാരപ്രകാരം രണ്ട് ദിവസങ്ങളിലായി നടത്തിയ താരവിവാഹം വലിയ ചര്‍ച്ചയായിരുന്നു. ഇക്കഴിഞ്ഞ മേയ് മാസം ഇരുവരും ആദ്യ വിവാഹവാര്‍ഷികം വലിയ ആഘോഷത്തോടെ നടത്തിയിരുന്നു. ഇനി താരപുത്രിയോ താരപുത്രനോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് പേളിയുടെ ആരാധകര്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week