27.6 C
Kottayam
Sunday, November 17, 2024
test1
test1

കലോത്സവ കലവറയിലും വര്‍ഗീയത,പഴയിടം ഇനി ഊട്ടുപുരയിലേക്കില്ല,മനംമടുത്ത് പടിയിറക്കം

Must read

കോഴിക്കോട്: മറ്റൊരു കലോത്സവം കൂടി കടന്നുപോയതോടെ പരാതികളില്ലാതെ ഊട്ടുപുര സജീവമാക്കി നിർത്താൻ കഴിഞ്ഞതിന്റെ തൃപ്തിയിലാണ് പഴയിടം മോഹനൻ നമ്പൂതിരി. 24 മണിക്കൂറും ഭക്ഷണം നൽകുന്ന പാചകപ്പുരയായിരുന്നു പഴയിടം മോഹനൻ നമ്പൂതിരി ഒരുക്കിയത്. എന്നാൽ ഇനി പഴയിടം കലോൽസവത്തിന് വരില്ല. വിവാദങ്ങളിൽ മനം മടുത്താണ് തീരുമാനം. നോൺ വെജ് ഭക്ഷണം വിളമ്പുന്നതിനെക്കുറിച്ചുള്ള വിവാദങ്ങളിൽ നിശ്ശബ്ദത പാലിക്കാനാണ് മോഹനൻ നമ്പൂതിരിക്ക് ഇഷ്ടം. എന്നാൽ ഇനി അപമാനിക്കപ്പെടാൻ ഇല്ല.

താനിനി സ്‌കൂൾ കലോൽസവത്തിന്റെ പാചക ചുമതല ഏറ്റെടുക്കില്ലെന്ന് പഴയിടം വ്യക്തമാക്കി. കോഴിക്കോട്ടെ ഉത്തരവാദിത്തം പരമാവധി നന്നാക്കി പടിയിറക്കം പ്രഖ്യാപിക്കുകയാണ് പഴയിടം. ഇത്തവണ രാത്രി ഒരു മണിക്കും രണ്ടു മണിക്കും എല്ലാം ഭക്ഷണം കഴിക്കാനെത്തിയ വിദ്യാർത്ഥികൾക്ക് ഭക്ഷണം നൽകി. പരമാവധി വൈവിധ്യമാർന്ന വിഭവങ്ങൾ നൽകാനും സാധിച്ചു. സമാപനം ദിവസം ഒരു നേരം 22,000 പേർക്ക് വരെ ഭക്ഷണം വിളമ്പാനായി. ദിവസം 40,000 പേർക്ക് വരെ ഭക്ഷണം ഒരുക്കിയിരുന്നു.

കൃത്യമായി ക്വട്ടേഷൻ നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ തന്നെ പാചകപ്പുരയുടെ ചുമതല ഏൽപ്പിച്ചതെന്നും പഴയിടം പറഞ്ഞു. കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും വർഗ്ഗീയതയും ജാതിയും വാരിയെറിയുന്നു. തന്നെ മലീമസമാക്കാനുള്ള അനാവശ്യ ശ്രമമാണ് നടന്നതെന്നും പഴയിടം പറയുന്നു. അടുക്കള നിയന്ത്രിക്കുന്നതിൽ ഭയം തോന്നുവെന്നും ഇനി മുന്നോട്ട് പോകുവുക അസാധ്യമാണെന്നും പഴയിടം പറയുന്നു.

സ്‌കൂൾ കലോത്സവത്തിന് നോൺ വെജ് വിളമ്പണോ എന്ന് തീരുമാനം എടുക്കേണ്ടത് സർക്കാരാണെന്ന് പഴയിടം മോഹനൻ നമ്പൂതിരി പ്രതികരിച്ചിരുന്നു. കലോത്സവത്തിൽ നോൺ വെജ് വിളമ്പുന്നതിൽ തനിക്ക് യാതൊരു എതിർപ്പുമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ‘കലോത്സവത്തിൽ ഭക്ഷണം നൽകുന്നത് ഫുഡ് കമ്മിറ്റി നൽകിയിരിക്കുന്ന മെനു അനുസരിച്ചാണ്. അതിൽ മാറ്റം വരുത്തേണ്ടത് ഫുഡ് കമ്മിറ്റിയാണ്. ഫുഡ് കമ്മിറ്റി മാറ്റം വരുത്തണമെങ്കിൽ സർക്കാരാണ് മാറ്റം വരുത്തേണ്ടത്. ഏൽപ്പിച്ച ജോലി ചെയ്യുക എന്നതിനപ്പുറം ഒന്നും ചെയ്യാനില്ല. വിവാദങ്ങൾ അതിന്റെ വഴിക്ക് നടക്കട്ടെ. അതു കാര്യമാക്കുന്നില്ല. കുട്ടികൾക്ക് സമയത്ത് ഭക്ഷണം കൊടുക്കുക എന്നതു മാത്രമേയുള്ളൂ” ഇതായിരുന്നു നിലപാട്. കലോത്സവം തീർന്നപ്പോൾ ഇനി ഇല്ലെന്ന് പ്രഖ്യാപിക്കുക കൂടിയാണ് പഴയിടം.

കലോത്സവത്തിൽ താൻ മുഖ്യപാചകകാരനായി എത്തുന്നതിനെ ബ്രാഹ്‌മണമേധാവിത്തം എന്ന് വിമർശിക്കുന്നവർ അതിൽ എത്രത്തോളം യുക്തിയുണ്ടെന്ന് കൂടി ചിന്തിക്കണം. അത്തരം അർത്ഥമില്ലാത്ത ചോദ്യങ്ങൾക്ക് മറുപടി നൽകാനില്ലെന്നും താൻ അങ്ങനെ ഒരാളല്ലെന്നും പഴയിടം വ്യക്തമാക്കിയിരുന്നു. 24 ന്യൂസിലെ മുൻ അവതാരകനും കോളേജ് അദ്ധ്യാപകനുമായ അരുൺകുമാറാണ് പഴയിടത്തെ പ്രതിക്കൂട്ടിൽ നിർത്തി അനാവശ്യ ചർച്ച ഉയർത്തിയത്. വർഗ്ഗീയത നിറയുന്ന പരമാർശമായിരുന്നു അത്. ഈ സാഹചര്യത്തിലാണ് പഴയിടം പടിയിറങ്ങുന്നത്. വലിയ തോതിലാണ് പഴയിടത്തെ അരുൺകുമാറിന്റെ നേതൃത്വത്തിൽ കടന്നാക്രമണം നടത്തിയത്. അരുണിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധമെത്തി. എന്നിട്ടും വർഗ്ഗീയത വിളമ്പിയ അദ്ധ്യാപകനെതിരെ പൊലീസ് കേസെടുത്തില്ലെന്നതാണ് വസ്തുത. ഒടുവിൽ പഴയിടത്തെ പിന്മാറ്റിക്കാനുള്ള അജണ്ട വിജയിക്കുകയാണ്.

നോൺ വെജിന് എതിരായി പഴയിടം സംസാരിച്ചതായി ചില മാധ്യമങ്ങൾ ദുഷ്ടലാക്കോടെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ പഴയിടം മോഹനൻ നമ്പൂതിരിയുടെ കൂടെ ഒരു വലിയ നോൺ വെജ് ടീമും ഉണ്ട് എന്നറിയുക. സ്‌കൂൾ കായികമേളയിൽ നോൺ വെജ് കൊടുക്കുന്നത് തന്നോടൊപ്പമുള്ള ടീം തന്നെയാണെന്നും പഴയിടം പറയുന്നു. പക്ഷെ കായിക മേളയിൽ ഭക്ഷണം കഴിക്കാനെത്തുമെന്ന് പറഞ്ഞവരുടെ കണക്കും യഥാർത്ഥത്തിൽ ഭക്ഷണം കഴിക്കാൻ എത്തുന്നവരും തമ്മിൽ നേരിയ വ്യത്യാസമേ കാണൂ. പക്ഷെ കലോത്സവവേദിയിൽ അങ്ങിനെയല്ല. പലപ്പോഴും പറഞ്ഞുറപ്പിച്ചതിനേക്കാൾ വളരെ കൂടുതൽ കുട്ടികൾ ഭക്ഷണം കഴിക്കാനെത്തും. അത് ഇക്കുറിയും കൃത്യമായി മാനേജ് ചെയ്യാൻ കഴിഞ്ഞുവെന്നതിലും പഴയിടത്തിന് തൃപ്തിയുണ്ട്. എന്നാൽ തന്നെ ജാതി പറഞ്ഞു പോലും ആക്രമിച്ചത് പഴയിടത്തിന് വേദനയായി. അങ്ങനെ പഴയിടം പടിയിറങ്ങുകയാണ്.

നേരത്തെ പിസി ജോർജ് അടക്കമുള്ളവർ പഴയിടത്തെ പന്തുണച്ച് രംഗത്തു വന്നിരുന്നു. സ്‌കൂൾ കലോത്സവം പോലുള്ള പൊതുപരിപാടികളിൽ നോൺ വെജ് കൊടുക്കരുതെന്നും ഭയപ്പെടാതെ മനുഷ്യന് ആരോഗ്യത്തോടെ ജീവിക്കാൻ പറ്റിയത് സസ്യാഹാരമാണെന്നും പി.സി. ജോർജ്ജ് പ്രതികരിച്ചിരുന്നു. ഇറച്ചിയും മീനും ഉപയോഗിച്ചാൽ അതിനകത്ത് അപകടമുണ്ട്. ഇക്കാര്യത്തിൽ സർക്കാർ മാറ്റം വരുത്തരുതെന്ന് തന്നെയാണ് എന്റെ അഭിപ്രായം. ഇതുപോലുള്ള പരിപാടികളിൽ നോൺ വെജ് വിളമ്പിയാൽ ഒട്ടേറെ പ്രശ്‌നങ്ങൾ ഉണ്ടെന്നും പി.സി. ജോർജ്ജ് വ്യക്തമാക്കി. പഴയിടം ഒരു സാത്വികനാണെന്നും അദ്ദേഹം എന്തു പറയുന്നോ അത് കറക്ടായിരിക്കും. സാത്വികനായ, ദൈവഭക്തനായ ഒരു മനുഷ്യനാണ് അദ്ദേഹം. കുട്ടികളുടെ ഭക്ഷണത്തിന് മോശം വരുത്താൻ പഴയിടം നമ്പൂതിരി തയ്യാറാവില്ലെന്ന് നമുക്കറിയാം. – ജോർജ്ജ് അഭിപ്രായപ്പെട്ടിരുന്നു.

വർഷങ്ങളായി മോഹനൻ നമ്പൂതിരിയുടെ ഭക്ഷണപദാർത്ഥങ്ങളെപ്പറ്റി വലിയ അംഗീകാരമുണ്ട്. അത് തകർക്കണമെന്ന് നിർബന്ധബുദ്ധിയുള്ള ആരോ കോഴിക്കോടുണ്ട് എന്നതിൽ സംശയമില്ല. മാന്യമായി തൊഴിൽ ചെയ്ത് ജീവിക്കുന്ന പഴയിടം നമ്പൂതിരിയെപ്പോലുള്ളവരെ അപമാനിക്കുന്നത് ആരാണെങ്കിലും അവരെ നിയമത്തിന് മുൻപിൽ കൊണ്ടുവരണം. ഹോട്ടലിന്റെ പിന്നാമ്പുറത്തു നിന്നും കഴിഞ്ഞദിവസം പിടിച്ചത് പട്ടിയുടെ തലയാണ്. ഇത്തരം വൃത്തികേടുകൾ നടക്കാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കണം. മത്സ്യത്തിന്റെ കാര്യത്തിലും ഇതുപോലെ മായം കലക്കുന്ന പ്രവണതകൾ ഉണ്ട്. – ജോർജ്ജ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വീട്ടമ്മയെ വിവാഹം കഴിയ്ക്കണമെന്ന് മോഹം,ആവശ്യം നിരസിച്ചതോെബ്ലേഡ് ഉപയോഗിച്ച് കഴുത്തറുക്കാന്‍ ശ്രമം;കുറ്റം സമ്മതിച്ച് പ്രതി

കോഴിക്കോട്: അത്തോളിയില്‍ വീട്ടമ്മയെ ബ്ലേഡ് ഉപയോഗിച്ച് കൊല്ലാൻ നോക്കിയത് തന്‍റെ വിവാഹ അഭ്യാർത്ഥന നിരസിച്ചതിനാലാണെന്ന് പ്രതിയുടെ മൊഴി. വിവാഹം കഴിക്കണമെന്ന ആവശ്യം വീട്ടമ്മ അവഗണിച്ചതിനാലും പരാതി പറഞ്ഞ് ജോലി പോയതോടെയുള്ള പകയിലുമാണ് താൻ...

പ്രധാന പണി മോഷണം ;സൈഡ് ബിസിനസായി കുളിമുറിയില്‍ ഒളിഞ്ഞുനോട്ടം! പ്രതി പൊന്നാനിയില്‍ പിടിയില്‍

മലപ്പുറം: കുളിമുറിയിൽ ഒളിഞ്ഞുനോട്ടവും മോഷണവും പതിവാക്കിയ മോഷ്ടാവിനെ പിടികൂടി. മാറഞ്ചേരി കാഞ്ഞിരമുക്ക് പത്തായി നേടുമ്പുറത്ത് റിബിൻ രാജ് (സീൻ രാജ് -34) ആണ് പൊന്നാനി പൊലീസിന്റെ വലയിലായത്. ഇയാൾ നിരവധി മോഷണ കേസുകളിൽ...

പ്രോസിക്യൂഷന്‍ സത്യവാങ്മൂലം തിരിച്ചടി,റഹീമിന്റെ മോചനത്തിന് വിലങ്ങുതടിയായി അന്വേഷണസംഘത്തിന്റെ ഏഴു കണ്ടെത്തലുകള്‍;ആശങ്കയില്‍ കുടുംബം

റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ പ്രോസിക്യൂഷൻ സമർപ്പിച്ച സത്യവാങ്മൂലമാണ് റഹീമിന്റെ മോചന ഉത്തരവ് നീളാനിടയാക്കിയത്.  ഇക്കാര്യത്തിൽ വിശദമായ പരിശോധനയ്ക്ക് കോടതി തീരുമാനിക്കുകയായിരുന്നു. കൊലപാതകം സംബന്ധിച്ച കണ്ടെത്തലുകളിൽ കൂടുതൽ ചോദ്യങ്ങളും കോടതിയിൽ നിന്നുണ്ടായി....

മംഗളൂരുവിലെ സ്വകാര്യ ബീച്ച് റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ 3 യുവതികള്‍ മുങ്ങിമരിച്ചു

മംഗളൂരു: മൈസൂരു സ്വദേശികളായ മൂന്ന് യുവതികൾ നവംബർ 17 ഞായറാഴ്ച രാവിലെ സോമേശ്വര ഉച്ചിലയിലെ വാ ബീച്ച് റിസോർട്ടിലെ നീന്തൽക്കുളത്തിൽ വെള്ളത്തിൽ കളിക്കുന്നതിനിടെ ദാരുണമായി മുങ്ങിമരിച്ചു. മൈസൂരു കുറുബറഹള്ളി നാലാം ക്രോസിൽ നിഷിത എംഡി...

തമിഴ് തിരുട്ടുഗ്രാമങ്ങളിലെ മനുഷ്യപ്പറ്റില്ലാത്ത മോഷ്ടാക്കളുടെ സംഘം!മോഷണം തടഞ്ഞാല്‍ വകവരുത്താനും മടിയ്ക്കാത്ത ചെകുത്താന്‍മാര്‍; മുങ്ങിയിട്ടും പൊക്കിയ കേരള പോലീസ് ബ്രില്യന്‍സ്‌

ആലപ്പുഴ: മണ്ണഞ്ചേരിയിലെ മോഷണത്തിന് പിന്നില്‍ കുറുവാസംഘമെന്ന് പോലീസ് സ്ഥിരീകരിച്ചതും അറസ്റ്റിലേക്ക് വഴിയൊരുക്കിയതും രഹസ്യാന്വേഷണ മികവ്. കുറുവാസംഘത്തിന്റെ അകത്തു തന്നെയുള്ള സ്പര്‍ധ മുതലെടുത്ത് പ്രതികളിലെത്തുകയായിരുന്നു പോലീസ്. ഇതുപ്രകാരം നടത്തിയ അന്വേഷണത്തിലാണ് ആലപ്പുഴ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.