CrimeKeralaNews

ഭര്‍ത്താവ് വിദേശത്ത്,യുവതിയോട് ഇന്‍സ്റ്റാംഗ്രാമിലൂടെ അടുപ്പം,മെസേജുകള്‍,ഫോണ്‍ വിളി,ലൈംഗികബന്ധം,എം.ഡി.എം.എ നല്‍കി സുഹൃത്തുക്കള്‍ക്കും കാഴ്ചവെച്ചു; മഞ്ചേരിയില്‍ നടന്നത്‌

മലപ്പുറം: മഞ്ചേരിയിൽ പ്രവാസിയുടെ ഭാര്യയെ കൂട്ടബലാത്സം​ഗത്തിനിരയാക്കിയ സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. അതിമാരക സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എ നല്‍കി മയക്കി വീട്ടമ്മയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയത്.സംഭവത്തില്‍ മൂന്നു യുവാക്കളെ മഞ്ചേരിയില്‍ അറസ്റ്റ് ചെയ്തത് ഇന്നലെയാണ്. കേസില്‍ മഞ്ചേരി മുള്ളമ്ബാറ സ്വദേശികളായ തെക്കുംപുറം വീട്ടില്‍ മുഹ്‌സിന്‍ (28), മണക്കോടന്‍ വീട്ടില്‍ ആഷിഖ് (25), എളയിടത്ത് ആസിഫ്(23) എന്നിവരെയാണ് ഇന്നലെ മലപ്പുറം ഡി.വൈ.എസ്‌പിയുടെ നേതൃത്വത്തില്‍ ഇന്നലെ അറസ്റ്റ് ചെയ്തത്.

താടിയും മുടിയും വളര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ വന്നു വീട്ടമ്മയോട് ശൃംഗാരം തുടങ്ങിയത് 28കാരനായ മഞ്ചേരി മുള്ളമ്പാറ സ്വദേശി തെക്കുംപുറം വീട്ടില്‍ മുഹ്‌സിനാണ്. ഇന്‍സ്റ്റഗ്രാമില്‍ ന്യൂജെന്‍സ്റ്റൈലില്‍ വന്ന മുഹ്സിനോട് ആദ്യമെല്ലാം അകല്‍ച്ച പാലിച്ച യുവതി പിന്നീട് സൗഹൃദത്തിലായി. കുഞ്ഞുങ്ങളുള്ള യുവതിയുടെ ഭര്‍ത്താവ് പ്രവാസിയാണ്. ഇതുകൊണ്ടുതന്നെ രാത്രി സമയത്തെല്ലാം ആദ്യം ഇടതടവില്ലാതെ മെസ്സേജുകളയച്ചു. പിന്നീട് ഫോണ്‍വിളിയായി അടുപ്പും വളര്‍ന്നതോടെയാണു പ്രതി തനിസ്വരൂപം പുറത്തെടുക്കാന്‍ തുടങ്ങിയത്.

യുവതിയെ ആദ്യം സ്വന്തമായും പിന്നീട് സുഹുത്തുക്കള്‍ക്കും കാഴ്‌ച്ചവെച്ചത് എം.ഡി.എം.എ നല്‍കി മയക്കിയശേഷമായിരുന്നു. ഇത്തരത്തില്‍ തനിക്കു അഞ്ചുതവണയോളം എം.ഡി.എം.എ നല്‍കിയതായാണ് യുവതി പൊലീസിനു നല്‍കിയ മൊഴി. ഇത് എം.ഡി.എം.എ ആണെന്നുപോലും ഇവര്‍ക്കു അറിയില്ലായിരുന്നു. കഴിഞ്ഞ ശേഷം ഉണ്ടായ മാറ്റങ്ങള്‍ കാരണം സംഭവം മയക്കുമരുന്നാണെന്ന് പിന്നീട് മനസ്സിലായെന്നും യുവതി മൊഴി നല്‍കി.

മഞ്ചേരി പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട മുഹ്‌സിനെതിരെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ സ്റ്റേഷനുകളില്‍ വധശ്രമം, ലഹരിക്കടത്ത് തുടങ്ങി നിരവധി കേസുകള്‍ നിലവിലുണ്ട്.

വീട്ടുകാര്‍ സംഭവം അറിഞ്ഞതോടെ സഹോദരന്റെകൂടെ വന്നാണു യുവതി പൊലീസില്‍ പരാതി നല്‍കിയത്. യാതൊരു കാരണവശാലും കേസില്‍നിന്നും പിന്മാറില്ലെന്നും ഏതറ്റംവരെയും പോയി പ്രതികള്‍ക്കു ശിക്ഷ വാങ്ങിച്ചു നല്‍കുമെന്ന നിലപാടിലാണിപ്പോര്‍ ഇവരുടെ വീട്ടുകാരും. ഭര്‍ത്താവും വീട്ടുകാരുമെല്ലാം കേസുമായി സഹകരിക്കുന്നുണ്ട്. മറ്റൊരു സ്ത്രീക്കും സമാനമായ അനുഭവം ഉണ്ടാകാന്‍ പാടില്ലെന്നും ഇവര്‍ പറയുന്നു.

മഞ്ചേരി എസ് ഐമാരായ വി ഗ്രീഷ്മ, കെ ബഷീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള മഞ്ചേരി പൊലീസും മലപ്പുറം ഡിവൈഎസ്‌പിയുടെ പ്രത്യേക അന്വേഷണ സംഘത്തിലെ ഐ കെ ദിനേഷ്, പി സലീം, ആര്‍ ഷഹേഷ്, കെ കെ ജസീര്‍, കെ സിറാജുദ്ദീന്‍ എന്നിവരും മലപ്പുറം എസ് ഐ നിതിന്‍ദാസ് എന്നിവരും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button