മുംബൈ:വാട്സാപ്പിന്റെ പുതിയ നയത്തിന് ഇരയാകരുതെന്നും സിഗ്‌നലിലേക്ക് മാറണമെന്നും പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ ഉപയോക്താക്കളോട് അഭ്യര്‍ഥിച്ചു.വാട്സാപ്പും ഫെയ്സ്ബുക്കും ഇന്ത്യയില്‍ തങ്ങളുടെ കുത്തക ദുരുപയോഗം ചെയ്യുന്നുവെന്നും ഉപയോക്താക്കളുടെ സ്വകാര്യത നിസ്സാരമായി കാണുന്നുവെന്നും ശര്‍മ ആരോപിച്ചു. വാട്‌സാപ്പിന്റെ പുതിയ സേവന നിബന്ധനകള്‍ ഫെബ്രുവരി 8 ന് നടപ്പില്‍ വരും. അതിനുശേഷം പുതിയ നിയമങ്ങള്‍ സ്വീകരിക്കാത്ത ഉപയോക്താക്കള്‍ക്ക് ആപ്ലിക്കേഷന്‍ ലഭ്യമാകില്ല.
പേടിഎം എന്ന ഇന്ത്യന്‍ പേയ്മെന്റ് സംവിധാനം വാട്‌സാപ് പേയേക്കാള്‍ ഒരു പതിറ്റാണ്ട് പഴക്കമുള്ളതാണ്. 2010 ഓഗസ്റ്റിലാണ് പേടിഎം സ്ഥാപിതമായത്. എന്നാല്‍ നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) യുമായി ചേര്‍ന്ന് 2020 നവംബറിലാണ് ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കായി വാട്‌സാപ് ഇന്ത്യന്‍ പേയ്മെന്റ് സംവിധാനം പുറത്തിറക്കിയത്.
‘ഞങ്ങള്‍ കഴിഞ്ഞ മാസം ഇന്ത്യയില്‍ വാട്‌സാപ് പേയ്മെന്റുകള്‍ ആരംഭിച്ചു. ഇപ്പോള്‍ നിങ്ങള്‍ക്ക് ഒരു സന്ദേശം അയയ്ക്കുന്നതുപോലെ എളുപ്പത്തില്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും വാട്സാപ് വഴി പണം അയയ്ക്കാം. ഇന്ത്യയില്‍ നിര്‍മിച്ച യുപിഐ സംവിധാനം വഴി അത് സാധ്യമായിരുന്നു, എന്നാണ് ഡിസംബറില്‍ നടന്ന വെര്‍ച്വല്‍ ഫ്യൂവല്‍ ഫോര്‍ ഇന്ത്യ പരിപാടിയില്‍ സക്കര്‍ബര്‍ഗ് പറഞ്ഞത്.
എന്നാല്‍, വാട്‌സാപ്പിന്റെ പുതിയ മാറ്റം ഉപയോക്താക്കളെ ഭീതിപ്പെടുത്തുന്നതാണ്. നിരവധി ഉപയോക്താക്കള്‍ ടെലിഗ്രാം, സിഗ്‌നല്‍ എന്നിവ പോലുള്ള ഇതര മെസഞ്ചര്‍ അപ്ലിക്കേഷനുകളിലേക്ക് മാറാന്‍ തുടങ്ങിയിട്ടുണ്ട്. ടെസ്ല സിഇഒ എലോണ്‍ മസ്‌ക് സിഗ്‌നല്‍ ഉപയോഗിക്കാന്‍ ഉപയോക്താക്കളോട് നിര്‍ദ്ദേശിച്ചു. അമേരിക്കന്‍ വിസില്‍ബ്ലോവര്‍ എഡ്വേര്‍ഡ് സ്‌നോഡനും സിഗ്‌നല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നുണ്ടെന്നും അത് സുരക്ഷിതമാണെന്നും പറഞ്ഞു.