23.6 C
Kottayam
Saturday, September 21, 2024

പത്തനംതിട്ട സി.പി.എമ്മില്‍ കുലംകുത്തികളുണ്ടെന്ന് ജില്ലാ സെക്രട്ടറി; വീണാ ജോര്‍ജിന് പ്രതിരോധം

Must read

പത്തനംതിട്ട:പാർട്ടിക്കുള്ളിൽ കുലംകുത്തികളുണ്ടെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു. പത്തനംതിട്ട ഏരിയാ സമ്മേളനത്തിലെ ചർച്ചകൾക്ക് മറുപടി നൽകുമ്പോഴായിരുന്നു വിമർശനം. കുലംകുത്തികൾ അടുത്ത സമ്മേളനം കാണില്ലെന്നും ഇവരെ തിരുത്താൻ പാർട്ടിക്ക് അറിയാമെന്നും ഉദയഭാനു തുറന്നടിച്ചു. മന്ത്രി വീണാ ജോർജിനെതിരായ വ്യക്തിഹത്യ 2016-ൽ തുടങ്ങിയതാണ്. 2016-ലും 2021-ലും തോൽപിക്കാൻ ശ്രമിച്ചവർ പാർലമെന്ററി മോഹം ഉള്ളവരാണ്. വിശ്വാസികൾക്ക് പാർട്ടി എതിരല്ലെന്നും ഉദയഭാനു വിമർശനങ്ങൾക്ക് മറുപടി നൽകി.

വീണാ ജോർജിന്റെ വിജയം താൽപര്യപ്പെടാത്ത ചിലർ പാർട്ടിയിലുണ്ടെന്ന പരാമർശം ഉൾപ്പെടുന്ന സംഘടനാ റിപ്പോർട്ട്, പൊതുചർച്ചയിൽ വീണാ ജോർജിന് എതിരെ ഉയർന്നുവന്ന പരാതികളും വിമർശനങ്ങളും, ഇവ മാധ്യമവാർത്തകളായി എന്നീ മൂന്നു വിഷയങ്ങൾ മുൻനിർത്തിയാണ് ജില്ലാ സെക്രട്ടറി മറുപടി പറഞ്ഞത്.

പാർട്ടിയിൽ കുലംകുത്തികളുണ്ടെന്ന പരാമർശമാണ് ഇതിൽ ഏറ്റവും പ്രധാനം. വീണാ ജോർജിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടായി. അവരെ പരാജയപ്പെടുത്താൻ ബോധപൂർവമായ ശ്രമം ഉണ്ടായി. വ്യക്തിഹത്യ ചെയ്തു എന്നീ കാരണങ്ങൾ മുൻനിർത്തിയാണ് ജില്ലാ സെക്രട്ടറിയുടെ പരാമർശം. 2016-ലും 2021-ലും സമാനമായ സ്ഥിതി വീണയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഇതിന് നേതൃത്വം നൽകിയത് പാർലമെന്ററി വ്യാമോഹം ബാധിച്ചിട്ടുള്ള ചിലരാണ്. ഇവർ കുലംകുത്തികളാണ്. ഇവരെ തിരുത്താൻ പാർട്ടിക്ക് അറിയാം. അത് ചെയ്യുകയും ചെയ്യും. അതേസമയം കുലംകുത്തികളായി തുടരുന്നവർ ഉണ്ടെങ്കിൽ അവർ അടുത്ത സമ്മേളനം കാണില്ലെന്ന മുന്നറിയിപ്പും ജില്ലാ സെക്രട്ടറി നൽകുന്നുണ്ട്.

എം.എൽ.എയായും പിന്നീട് മന്ത്രിയായും സത്യപ്രതിജ്ഞ ചെയ്ത വേളയിൽ വീണാ ജോർജ് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചൊല്ലിയെന്ന് ശനിയാഴ്ച നടന്ന ഏരിയാ സമ്മേളനത്തിൽ പ്രതിനിധികളിൽ ചിലർ വിമർശനം ഉന്നയിച്ചിരുന്നു. പാർട്ടി അംഗങ്ങളിൽ വീണാ ജോർജിന് മാത്രം അങ്ങനെ ഒരു ഇളവ് അനുവദിച്ചു, അതിന് മറുപടി നൽകേണ്ടി വരും എന്ന വിധത്തിലേക്കും ചർച്ച ഉയർന്നിരുന്നു. പാർട്ടി വിശ്വാസികൾക്ക് ആർക്കും എതിരല്ല. അതുകൊണ്ടു തന്നെ അവരവരുടെ വിശ്വാസം അനുസരിച്ചുള്ള കാര്യങ്ങളിലേക്ക് നീങ്ങുന്നതിൽ പാർട്ടിക്ക് തടസ്സമില്ലെന്നും ഉദയഭാനു ഇതിന് മറുപടി നൽകി.

ജനപ്രതിനിധിയായ ശേഷം പാർട്ടി അംഗമായ ആളാണ് വീണാ ജോർജ്. അതിനാൽ പാർട്ടിയുടെ ചട്ടക്കൂട്ടിലേക്ക് അവർ എത്താൻ സമയം എടുക്കും എന്നായിരന്നു ചർച്ചകൾക്ക് മറുപടി നൽകവേ മുൻ ഏരിയാ സെക്രട്ടറി എം. സജികുമാറും പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബെയ്‌റൂട്ടില്‍ ഇസ്രായേല്‍ ആക്രമണം: ഹിസ്ബുല്ലയുടെ മുതിര്‍ന്ന കമാന്‍ഡര്‍ കൊല്ലപ്പെട്ടു

ബെയ്റൂട്ട്: പേജർ, വാക്കിടോക്കി സ്ഫോടനങ്ങൾക്ക് പിന്നാലെ ലെബനനിൽ വീണ്ടും ആക്രമണവുമായി ഇസ്രായേൽ. ലെബനനിലെ സായുധ സംഘമായ ഹിസ്ബുള്ളയുടെ ഉന്നത കമാൻഡറെ ഇസ്രായേൽ വ്യോമാക്രമണത്തിൽ വധിച്ചു. ഹിസ്ബുള്ളയുടെ സ്പെഷ്യൽ ഓപ്പറേഷൻ യൂണിറ്റായ റെദ്വാൻ ഫോഴ്സിൻ്റെ...

തൃശൂർ പൂരം കലക്കല്‍ അന്വേഷണം: വിവരാവകാശ മറുപടി നൽകിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലമായതിനെക്കുറിച്ച് അന്വേഷണം നടത്തുകയോ റിപ്പോർട്ട് സമർപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് വിവരാവകാശ നിയമപ്രകാരം മറുപടി നൽകിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ അച്ചടക്കനടപടി. പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസറും എൻആർഐ സെൽ...

നടി കവിയൂർ പൊന്നമ്മ അന്തരിച്ചു

കൊച്ചി: അമ്മ വേഷങ്ങളിലൂടെ മലയാളി‌ പ്രേക്ഷകരുെട മനംകവർ‌ന്ന കവിയൂർ പൊന്നമ്മ (80) അന്തരിച്ചു. രോഗബാധിതയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഗായികയായി കലാജീവിതമാരംഭിച്ച് നാടകത്തിലൂടെ അഭിനേത്രിയായി സിനിമയിലെത്തിയ പൊന്നമ്മ സത്യൻ, മധു, പ്രേംനസീർ,...

നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍; കൊച്ചിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍

കൊച്ചി: മലയാള സിനിമയില്‍ നീണ്ട അറുപതാണ്ടു കാലം നിറഞ്ഞു നിന്ന നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവര്‍ ചികിത്സയില്‍ കഴിയുന്നത്. കുറച്ചുകാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍...

അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനും ടിവി രാജേഷിനും തിരിച്ചടി, വിടുതൽ ഹർജി തള്ളി

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ  സി.പി.എം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടെയും ഹർജി തള്ളിയത്. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ...

Popular this week