പുറമെ നിന്ന് നോക്കുന്നവര്‍ക്ക് നയന്‍താര വളരെ ബോള്‍ഡ് ആയ, കര്‍ക്കശക്കാരിയായ വ്യക്തിയാണ്, എന്നാല്‍ അടുത്തറിയാവുന്നവര്‍ക്ക് മാത്രമേ ആ കാര്യങ്ങൾ അറിയുള്ളൂ.. നയന്‍താരയെ കുറിച്ച് അധികമാരും അറിയാത്ത ചില രഹസ്യങ്ങ

ചെന്നൈ:കേരളത്തിന്റെ മകളായി ജനിച്ച് തമിഴ്നാടിന്റെ മരുമകളായും മകളായും മാറിയ ലേഡി സൂപ്പർസ്റ്റാറാണ് നയൻതാര. മലയാളത്തിൽ നിന്നും തമിഴകത്തെത്തിയ ഒട്ടേറെ നടികളുണ്ടെങ്കിലും നയന്‍‌താരയോളം തമിഴകം ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച മറ്റാരെങ്കിലും ഉണ്ടോ എന്ന് സംശയമാണ്.

‘ലേഡി സൂപ്പർ സ്റ്റാർ’ എന്നാണ് തമിഴ് മക്കൾ നയൻതാരയെ വിളിക്കുന്നത്, ഇടയ്ക്ക് സ്നേഹത്തോടെ ‘നയന്‍സ്’ എന്നും. നയൻസിന്റെ അഭിനയ മികവും കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പുമാണ് താരത്തിന്റെ ഈ ജനപ്രീതിയ്ക്കടിസ്ഥാനം.

സംഗീത സംവിധായകനും ഗായകനുമായ അനിരുദ്ധ് രവിചന്ദ് നായന്‍താരയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

പുറമെ നിന്ന് നോക്കുന്നവര്‍ക്ക് നയന്‍താര വളരെ ബോള്‍ഡ് ആയ, കര്‍ക്കശക്കാരിയായ വ്യക്തിയാണ്. എന്നാല്‍ അടുത്തറിയാവുന്നവര്‍ക്ക് മാത്രമേ അറിയൂ, നയന്‍താര എത്രമാത്രം കെയറിങ് ആണ് എന്ന്. സ്‌നേഹിക്കുന്നവര്‍ക്ക് എന്തും കൊടുക്കും. ഒരാളോട് വെറുപ്പ് തോന്നിയാല്‍ പിന്നെ നയന്‍താര അവരെ അടുപ്പിയ്ക്കില്ല. പക്ഷെ ഇഷ്ടം തോന്നിയാല്‍ എന്തും കൊടുക്കും. വിശ്വസിയ്ക്കും. അവരെ എങ്ങിനെയെല്ലാം കംഫര്‍ട്ടായി നിര്‍ത്താന്‍ കഴിയുമോ അതെല്ലാം ചെയ്യും.. വളരെ കെയറിങ് ആണ്- അനിരുദ്ധ് പറഞ്ഞു.

നയന്‍താര നന്നായി പാചകം ചെയ്യുമത്രെ. ബിരിയാണിയും കേക്കുമാണ് മെയിന്‍. പാചകം മാത്രമല്ല, ഇന്റീരിയല്‍ ചെയ്യുന്നതിനും നയന്‍താരയ്ക്ക് വലിയ താത്പര്യമാണത്രെ. ഇപ്പോള്‍ താമസിയ്ക്കുന്ന വീട് നയന്‍താര സ്വയം ഇന്റീരിയല്‍ ചെയ്തതാണ് എന്ന് അനിരുദ്ധ് പറയുന്നു.

നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് നയന്‍താരയെ പരിചയപ്പെട്ടത്. എപ്പോഴും ഷൂട്ടിങ് തിരക്കിലായിരിയ്ക്കും. നാനും റൗഡി താന്‍ എന്ന ചിത്രം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തന്നെ നയന്‍താര വേറെയും സിനിമകള്‍ ചെയ്യുന്നുണ്ടായിരുന്നു. ഒരു ദിവസം ഷൂട്ടിങ് ഇല്ലാതായാല്‍ നയന്‍ ടെന്‍ഷനാവും. അത്രയേറെ സിനിമ ആസ്വദിയ്ക്കുന്ന ആളാണ്. ബ്രേക്ക് എടുക്കാന്‍ പോലും ഇഷ്ടമല്ല- അനിരുദ്ധ് പറഞ്ഞു

തന്റെ ആദ്യ ബോളിവുഡ് ചിത്രത്തിന്റെ തിരക്കിലാണ് നയന്‍. അറ്റ്‌ലികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ ആണ് നായകന്‍. തമിഴില്‍ കാത്ത് വാക്കുല രണ്ട് കാതല്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടി പൂര്‍ത്തിയാക്കി. മലയാളത്തില്‍ അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ഗോള്‍ഡ് ആണ് മറ്റൊരു ചിത്രം.

തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിത,രജനീകാന്ത്,ധനുഷ് എന്നിവരടക്കമുള്ള മിന്നും താരങ്ങള്‍ക്ക് വീടുകളുള്ള പോയസ് ഗാര്‍ഡനില്‍ അടുത്തിടെ നയന്‍താരയും വീടു വാങ്ങിയിരുന്നു.വിലയെക്കുറിച്ച് വിവരങ്ങള്‍ പുറത്തെത്തിയിട്ടില്ലെങ്കിലും ഇത് കോടികള്‍ വിലമതിക്കുന്ന ഒന്നാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നാല് കിടപ്പുമുറികളുള്ള ഫ്ളാറ്റ് ആണ് നയന്‍താര സ്വന്തമാക്കിയിരിക്കുന്നത്. വിവാഹമുള്‍പ്പെടെ ജീവിതത്തിന്‍റെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കാനുള്ള ഒരുക്കത്തിലാണ് നയന്‍താര. സംവിധായകന്‍ വിഘ്നേഷ് ശിവനുമായുള്ള നയന്‍താരയുടെ വിവാഹ നിശ്ചയം നേരത്തെ നടന്നിരുന്നു. ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. അതേസമയം വിവാഹക്കാര്യം ആരാധകരെയും അഭ്യുദയ കാംക്ഷികളെയും അറിയിക്കുമെന്നും നയന്‍താര ഒരു അഭിമുഖത്തില്‍ അറിയിച്ചിരുന്നു.

വിഘ്നേഷിന്‍റെ കരിയറിലെ രണ്ടാം ചിത്രമായിരുന്ന ‘നാനും റൗഡി താനി’ന്‍റെ ചിത്രീകരണത്തിനിടെയാണ് നയന്‍താരയ്ക്കും വിഘ്നേഷിനുമിടയിലുള്ള പരിചയം ആരംഭിക്കുന്നത്. വിജയ് സേതുപതിക്കൊപ്പം നയന്‍താര പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം വലിയ വിജയമായിരുന്നു. പോകെപ്പോകെ സൗഹൃദം പ്രണയത്തിലേക്ക് എത്തുകയായിരുന്നു. രജനീകാന്തിന്‍റെ നായികയായെത്തിയ അണ്ണാത്തെയാണ് നയന്‍താരയുടേതായി തിയറ്ററിലെത്തിയ അവസാന ചിത്രം. വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന കാതു വാക്കുള രണ്ട് കാതല്‍ ആണ് ഇനി പുറത്തുവരാനുള്ള ചിത്രം. വിജയ് സേതുപതിയും സാമന്തയുമാണ് മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News