28.6 C
Kottayam
Monday, June 15, 2026

അലര്‍ജിക്ക് കുത്തിവെപ്പെടുത്ത യുവതി കുഴഞ്ഞുവീണ് മരിച്ചു; താലൂക്ക് ആശുപത്രിക്കെതിരെ ബന്ധുക്കള്‍

Must read

കുറ്റിപ്പുറം: അലര്‍ജിക്ക് (Allergy) കുത്തിവെപ്പെടുത്തനിന് (Injection) ശേഷം ഗുരുതരാവസ്ഥയിലായ യുവതി തൃശൂരില്‍ ചികിത്സയിലിരിക്കേ മരിച്ചു. കുറ്റിപ്പുറം സ്വദേശി ഹസ്‌നയാണ് (Hasna) സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. സംഭത്തില്‍ കുറ്റിപ്പുറം താലൂക്ക് ആശുപത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തി. 27 കാരിയായ ഹസ്‌ന കഴിഞ്ഞ 24 നാണ് കൊവിഡ് ആദ്യ വാക്‌സീന്‍ സ്വീകരിച്ചത്.

അടുത്ത ദിവസം ശരീരത്തില്‍ തുടിപ്പുകള്‍ കണ്ടെതിനെത്തുടന്ന് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. രണ്ട് കുത്തിവെപ്പാണ് ആശുപത്രിയില്‍ നല്‍കിയത്. കുത്തിവയ്‌പെടുത്ത് 10 മിനിറ്റിനകം ബോധരഹിതയായ ഹസ്‌നയെ തൃശൂ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

വെന്റിലേറ്റര്‍ സൗകര്യത്തില്‍ തടസ്സം വന്നതിനെത്തുടന്ന് പിന്നീട് സ്വകാര്യ ആശുപത്രിയുലേക്കും മാറ്റി. തുടര്‍ ചികിത്സക്കായി കൊച്ചിയിലേക്ക് കൊണ്ട് പോകാന്‍ ശ്രമിച്ചെങ്കിലുിം ആരോഗ്യ സ്ഥിതി മോശമായതിനാല്‍ കഴിഞ്ഞില്ല. ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്ന ഹസ്‌ന ശനിയാഴ്ച രാവിലെയാണ് മരിച്ചത്. കുറ്റിപ്പുറം താലൂക്ക് ആശുപത്രി അധികൃതക്ക് ഗുരുതര വീഴ്ചയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇക്കാര്യത്തില്‍ നടപടിയാവാശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.ചികിത്സയില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കഴുത്തിൽ ചങ്ങലയുമായി യുവതി പോലീസ് സ്റ്റേഷനിൽ;ബന്ദിയാക്കി ദേഹമാകെ പൊള്ളിച്ച് ഭർത്താവിന്റെ ക്രൂരത

രാജ്ഗഡ്: മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിൽ സിനിമയെ വെല്ലുന്ന ദാരുണമായ ക്രൂരതയ്ക്ക് ഇരയായ യുവതി അതിസാഹസികമായി രക്ഷപ്പെട്ട് പോലീസ് സ്റ്റേഷനിലെത്തി. ഭർത്താവ് വീടിനുള്ളിലെ തൂണിൽ ചങ്ങലയ്ക്കിട്ട് പൂട്ടുകയും പഴുപ്പിച്ച ഇരുമ്പ് വടികൊണ്ട് ശരീരത്തിൽ പൊള്ളിക്കുകയും...

വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ ഏഴ് വയസുകാരന്‍ മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ ഏഴ് വയസുകാരനാണ് മരിച്ചത്. ഈ വർഷം സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ചുള്ള നാലാമത്തെ മരണമാണിത്. ഈ വർഷം...

സ്ത്രീകൾക്കുള്ള ഔദാര്യമല്ല’; പ്രിയദർശിനി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ സൗജന്യ യാത്രാ പദ്ധതി പ്രിയദർശിനിക്ക് ഡബിൾബെല്ലോടെ തുടക്കം. പദ്ധതിയിലെ ആദ്യ യാത്രാ ടിക്കറ്റുകൾ ഗതാഗതവകുപ്പ് മന്ത്രി സി.പി. ജോൺ, മന്ത്രി കെ.എ. തുളസി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി...

സ്റ്റാൻഫോർഡിൽ സുന്ദർ പിച്ചൈക്കെതിരെ വിദ്യാർത്ഥികളുടെ വൻ പ്രതിഷേധം;പ്രസംഗിക്കവെ കൂക്കിവിളിച്ച് ഇറങ്ങിപ്പോയി

കാലിഫോർണിയ: സ്റ്റാൻഫോർഡ് സർവ്വകലാശാലയുടെ 2026-ലെ ബിരുദദാന ചടങ്ങിനിടെയാണ് ആഗോള സാങ്കേതികവിദ്യാ ഭീമനായ ഗൂഗിളിന്റെ തലവൻ സുന്ദർ പിച്ചൈക്ക് നേരെ വിദ്യാർത്ഥികളുടെ വൻ പ്രതിഷേധമുണ്ടായത്. ചടങ്ങിലെ മുഖ്യപ്രഭാഷകനായി (Commencement Speaker) സുന്ദർ പിച്ചൈ വേദിയിലേക്ക്...

FIFA WORLD CUP: സ്വീഡിഷ് സ്‌ട്രൈക്കിൽ തകർന്നടിഞ്ഞ് ടുണീഷ്യ

ന്യൂയോർക്ക്: ലോകകപ്പിൽ തകർപ്പൻ ജയത്തോടെ സ്വീഡൻ. ഗ്രൂപ്പ് എഫ് മത്സരത്തിൽ ഒന്നിനെതിരേ അഞ്ചുഗോളുകൾക്ക് സ്വീഡൻ ടുണീഷ്യയെ തകർത്തെറിഞ്ഞു. മത്സരത്തിലുടനീളം മികച്ച മുന്നേറ്റങ്ങളാണ് സ്വീഡൻ നടത്തിയത്. യാസിൻ അയാരി ഇരട്ടഗോളുകൾ നേടി. മത്സരത്തിന്റെ തുടക്കം നിരനിരയായുള്ള...

Popular this week