പത്തു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു, പീഡന വിവരം പുറത്ത് പറയാതിരിക്കാന്‍ 50 രൂപയും കൊടുത്തു; പാസ്റ്റര്‍ അറസ്റ്റില്‍

ഹൈദരാബാദ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പാസ്റ്റര്‍ അറസ്റ്റില്‍. 46കാരനായ അലവാല സുധാകര്‍ എന്നയാളെയാണ് പോക്‌സോ നിയമപ്രകാരം അറസ്റ്റിലായത്. ഇക്കഴിഞ്ഞ ജൂണ്‍ 22നാണ് കേസിനാസ്പദമായ സംഭവം.

ആന്ധ്രാപ്രദേശിലെ കാകിനാഡ ഗ്രാമത്തിലെ പാസ്റ്ററാണ് പിടിയിലായ അലവാല സുധാകര്‍. സര്‍പവാരത്ത് നടന്ന ഒരു പരിപാടിയ്ക്കിടെയാണ് പാസ്റ്റര്‍ പത്തുവയസുകാരിയായ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. കുട്ടിയെ സമീപത്തുള്ള ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു.

കുട്ടി നിലവിളിക്കാന്‍ തുടങ്ങിയതോടെ വിവരം പുറത്ത് പറയാതിരിക്കാന്‍ പാസ്റ്റര്‍ 50 രൂപ കൊടുത്തതാണ് പരാതിയില്‍ പറയുന്നു. എന്നാല്‍ കുട്ടിയുടെ അമ്മ സംഭവം അറിയുകയും വിവരം സര്‍പവാരം പോലീസില്‍ അറിയിക്കുകയുമായിരുന്നു. നിലവില്‍ കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News