കൊച്ചിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പാസ്റ്റര്‍ അറസ്റ്റില്‍

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പാസ്റ്റര്‍ അറസ്റ്റില്‍. ഇടുക്കി കൊന്നത്തടി മാത്യു (74) ആണ് കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ജനുവരിയിലായിരുന്നു കേസിന് ആസ്പദമായ സംഭവം. പാസ്റ്റര്‍ പീഡിപ്പിച്ച വിവരം കുട്ടി അമ്മയെ അറിയിച്ചു. തുടര്‍ന്ന് അമ്മ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

കൊന്നത്തടി ഭാഗത്തു നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. ഇയാളെ കോലഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News