തിരുവല്ല: പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. തിരുവല്ല കുറ്റപ്പുഴ മുളയന്നൂര്‍ പന്തിരുകാലായില്‍ സജിത്ത് ചന്ദ്രനാണ് (കണ്ണന്‍ -23) അറസ്റ്റിലായത്. ഇയാള്‍ മുന്‍പും പോക്‌സോ കേസില്‍ പ്രതിയാണെന്ന് തിരുവല്ല പോലീസ് അറിയിച്ചു.
സ്ഥിരം കുറ്റവാളിയായ പ്രതിക്കെതിരെ നിലവില്‍ പെരുമ്പട്ടി പോലീസ് സ്‌റ്റേഷനില്‍ ആണ് പോക്‌സോ കേസുള്ളത്. കഞ്ചാവ് കടത്ത്, കൊലപാതകശ്രമം ഉള്‍പ്പെടെ പത്തോളം കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
ഡിവൈ.എസ്.പി സുനീഷ് ബാബുവിന്റെ നേതൃത്വത്തില്‍ സി.ഐ ഹരിലാല്‍, എസ്.ഐമാരായ രതീഷ്, പ്രശാന്ത്, ബിപിന്‍ പ്രകാശ്, എ.എസ്.ഐ അനില്‍, സി.പി.ഒ വിഷ്ണുദേവ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News