24.1 C
Kottayam
Monday, November 25, 2024

പദ്ധതിയിലെ പാളിച്ചകൾ, അസൗകര്യങ്ങളിൽ മുന്നിൽ നവീകരിച്ച കോട്ടയം സ്റ്റേഷൻ

Must read

അജാസ് വടക്കേടം

കോട്ടയം:യാതൊരു മുൻവിധികളുമില്ലാതെ പൂർത്തിയാക്കിയ കോട്ടയം സ്റ്റേഷൻ യാത്രക്കാരെ വലയ്ക്കുന്നതായി പരാതി ഉയരുന്നു. പണി പൂർത്തിയായി പ്രവർത്തനക്ഷമമായ പ്ലാറ്റ് ഫോം നമ്പർ നാലിൽ നിന്ന് ട്രെയിനുകൾ പുറപ്പെടാൻ തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും ഇതുവരെ സ്റ്റേഷൻ രേഖകളിൽ പ്ലാറ്റ് ഫോം ഇടം പിടിച്ചിട്ടില്ല.

സ്റ്റേഷനിൽ ഒരിടത്തും പ്ലാറ്റ് ഫോം നമ്പർ നാലിലേയ്ക്ക് നയിക്കുന്ന ദിശാസൂചികകളോ ബോർഡുകളോ ഇതുവരെ സ്ഥാപിച്ചിട്ടില്ല. 16326 നിലമ്പൂർ എക്സ്പ്രസ്സ്‌ മാസങ്ങളായി പ്ലാറ്റ് ഫോം നമ്പർ നാലിൽ നിന്നാണ് പുലർച്ചെ 05 15 ന് പുറപ്പെടുന്നത്. കോട്ടയത്ത് നിന്ന് എറണാകുളം ഭാഗത്തേയ്ക്ക് പുറപ്പെടുന്ന ആദ്യ സർവീസായതുകൊണ്ട് തന്നെ സ്ഥിരയാത്രക്കാരടക്കം നിരവധിയാളുകൾ ആശ്രയിക്കുന്ന സർവീസാണ് നിലമ്പൂർ എക്സ്പ്രസ്സ്‌.

പ്രവേശന കവാടത്തിൽ ഒന്നുമുതൽ മൂന്നുവരെയുള്ള പ്ലാറ്റ് ഫോം മാത്രമാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. ട്രെയിൻ സമയമാകുമ്പോൾ പ്ലാറ്റ് ഫോം തിരക്കി യാത്രക്കാർ പരക്കം പായുന്നത് ഇവിടെ സ്ഥിരം സംഭവമാണ്. ആദ്യം കാണുന്ന ഓവർ ബ്രിഡ്ജ് 2 ലേയ്‌ക്കും 3 ലേയ്‌ക്കും മാത്രമേ ബന്ധിപ്പിക്കുന്നുള്ളു.

ഈ ഓവർ ബ്രിഡ്ജ് കയറിയാൽ തന്നെ ആശങ്ക വർദ്ധിക്കും. പ്ലാറ്റ് ഫോം ഒന്നിലെ വടക്കേ അറ്റത്തുള്ള ഓവർ ബ്രിഡ്ജിലൂടെയാണ് നാലിലേയ്ക്ക് പ്രവേശിക്കാൻ സാധിക്കുകകയുള്ളു. എന്നാൽ ഓവർ ബ്രിഡ്ജിൽ ഒന്നുമുതൽ മൂന്നു വരെ അടയാളപ്പെടുത്തിയപ്പോളും പ്ലാറ്റ് ഫോം 4 രേഖപ്പെടുത്തിയില്ല. അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയായില്ലെങ്കിൽ റേക്ക് മാറ്റിയിട്ട് സർവീസ് നടത്താനുള്ള മര്യാദ പോലും സ്റ്റേഷൻ അധികൃതർ കാണിക്കുന്നില്ലെന്ന് യാത്രക്കാർ ആരോപിക്കുന്നു.

സ്റ്റേഷൻ അധികൃതരുടെ അനാസ്ഥയാണ് ഇവിടെ അസൗകര്യങ്ങൾ ഇരട്ടിപ്പിക്കുന്നത്. സ്റ്റാഫുകളുടെ നിരുത്തരവാദിത്ത പരമായ സമീപനമാണ് ദിശാബോർഡുകൾ പോലും സ്ഥാപിക്കാൻ വൈകുന്നത്. മുതിർന്ന പൗരന്മാരോ ആരോഗ്യപ്രശ്നങ്ങളിൽ അവശത അനുഭവിക്കുന്നവരോ അംഗ പരിമിതരോ ഇന്നത്തെ സാഹചര്യത്തിൽ സ്റ്റേഷനിൽ വന്നുപെട്ടാലുള്ള അവസ്ഥ വളരെ ദയനീയമായിരിക്കും .

കൂടാതെ പ്ലാറ്റ് ഫോം ഒന്നിലേയ്ക്ക് ഇറങ്ങുവാൻ ലിഫ്റ്റോ അനുബന്ധ സംവിധാനങ്ങളോ നിലവിൽ പ്രവർത്തന സജ്ജമല്ല. തെക്കൻ കേരളത്തിൽ ഏറ്റവും കൂടുതൽ പ്ലാറ്റ് ഫോമുകളുമായി അഭിമാനിക്കാവുന്ന നേട്ടം കൈവരിച്ചപ്പോൾ പദ്ധതി രൂപീകരിച്ചതിലെ അപാകതകൾ തലമുറകളോളം വേട്ടയാടുമെന്ന കാര്യത്തിൽ സംശയമില്ല.

സ്റ്റേഷനിലെ ഡിജിറ്റൽ ഡിസ്പ്ലേ പലപ്പോഴും പ്രവർത്തന രഹിതമാണ്. പ്ലാറ്റ് ഫോമുകളുടെ നീളം വർദ്ധിപ്പിച്ചപ്പോൾ യാതൊരു അച്ചടക്കവുമില്ലാത്ത രീതിയിലാണ് പണി പൂർത്തീകരിച്ചിരിക്കുന്നത്.
അതുപോലെ ടൂവീലർ പാർക്കിംഗിൽ നിന്ന് സ്റ്റേഷനിലേയ്ക്ക് കടക്കാൻ ഒരു ഇടനാഴി പോലും ഇല്ലാത്തതിനാൽ വാഹനം പാർക്ക് ചെയ്ത് 200 മീറ്ററിലേറെ ചുറ്റിക്കറങ്ങി വേണം സ്റ്റേഷനിലേയ്ക്ക് പ്രവേശിക്കാൻ.

മൂന്നുനില പാർക്കിംഗ് ഒരുക്കിയവർക്ക് യാത്രക്കാരുടെ മാനസികാവസ്ഥ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല.. പലപ്പോഴും ട്രെയിൻ ലഭിക്കാതിരിക്കാൻ പോലും ഈ കറക്കം കാരണമാകുന്നുണ്ട്. സ്റ്റേഷന്റെ മുൻവശത്ത് സ്വീകരിക്കാനും യാത്രയാക്കാനും രണ്ടിൽ കൂടുതൽ വാഹനമെത്തിയാൽ ഗതാഗതക്കുരുക്ക് സ്റ്റേഷന് പുറത്തേയ്ക്ക് വ്യാപിക്കും. രണ്ടാം കവാടമെങ്കിലും പേരിന് വേണ്ടിയുള്ള പണിയാകരുത് എന്നാണ് യാത്രക്കാരുടെ അഭിപ്രായം.

മെമുവിനായി പൂർത്തിയാക്കിയതെന്ന് അവകാശപ്പെടുന്ന പ്ലാറ്റ് ഫോം 1 A യിൽ നിന്ന് പേരിനെങ്കിലും ഒരു സർവീസ് ആരംഭിച്ചാൽ ആശ്വാസമായിരുന്നു. കാരണം ഈ പ്ലാറ്റ് ഫോം പൂർത്തിയപ്പോളാണ് സുരക്ഷയുടെ പേരിൽ പ്രൈവറ്റ് സ്റ്റാൻഡിലേക്കുള്ള പാത അടച്ചു കെട്ടിയത്. സ്റ്റേഷനിലേയ്ക്ക് യാത്രക്കാർക്ക് പ്രവേശിക്കാനുള്ള സൗകര്യം കൂടി റെയിൽവേ പദ്ധതിയിൽ കാണണമായിരുന്നു.

പണി നടക്കുന്ന 5, 6 പ്ലാറ്റ് ഫോം മലക്കെ തുറന്നിട്ടാണ് റെയിൽവേ സുരക്ഷ സാധാരണക്കാരിൽ അടിച്ചേൽപ്പിക്കുന്നത്.
CCTV യോ മറ്റു മാനദണ്ഡങ്ങളോ ജില്ലാ കേന്ദ്രമായ കോട്ടയം സ്റ്റേഷനിൽ അപര്യാപ്തമാണ്. ശബരിമല സീസണിൽ ഏറ്റവും കൂടുതൽ തിരക്കുള്ള സ്റ്റേഷനാണ് കോട്ടയം. സ്റ്റേഷന്റെ നവീകരണ പ്രവർത്തനങ്ങളിൽ ജനപ്രതിനിധികളുടെ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ഇസ്രായേലിന് നേരെ ലെബനൻ റോക്കറ്റാക്രമണം, നിരവധിപ്പേർക്ക് പരിക്ക്, നാവിക താവളത്തിലും ആക്രമണം

ടെൽ അവീവ്: ഇസ്രായേലിന് നേരെ കനത്ത വ്യോമാക്രമണവുമായി ഹിസ്ബുല്ല. ടെൽ അവീവിലേക്കടക്കം മിസൈലുകൾ തൊടുത്തു. ഇസ്രായേൽ ആക്രമണത്തിൽ ഒരു സൈനികനെ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ആക്രമണം കടുപ്പിച്ചത്. ഇസ്രായേലിന് 160ഓളം പ്രൊജക്ടൈലുകൾ തൊടുത്തതായി ഹിസ്ബുള്ള...

പാലക്കാട്ടെ പിന്തുണ സ്ഥിരീകരിച്ച് ജമാഅത്തെ ഇസ്ലാമി; യുഡിഎഫിനൊപ്പം നിന്നതിന് സിപിഎമ്മിന് അസ്വസ്ഥത എന്തിന്?

കോഴിക്കോട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനെ സഹായിച്ചുവെന്ന സിപിഎമ്മിൻ്റെ ആരോപണങ്ങളോട് മറുപടിയുമായി കേരള അമീർ പി മുജീബ് റഹ്മാൻ. പാലക്കാട്‌ തെരഞ്ഞെടുപ്പ് വോട്ടർമാരെ അഭിനന്ദിക്കുന്നുവെന്ന് പി മുജീബ് റഹ്മാൻ പറഞ്ഞു. പാണക്കാട് എത്തിയപ്പോൾ പിന്നിൽ ജമാഅത്തെ...

നടൻ ഗണപതിക്കെതിരെ കേസെടുത്ത് കളമശ്ശേരി പൊലീസ്

കൊച്ചി: നടൻ ഗണപതിക്കെതിരെ കേസെടുത്ത് കളമശ്ശേരി പൊലീസ്. അമിത വേഗത്തിൽ മദ്യപിച്ചു വാഹനം ഓടിച്ചതിനാണ് കളമശ്ശേരി പൊലീസ് കേസെടുത്തത്. ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം. ആലുവയിൽ നിന്നും അമിത വേഗത്തിലെത്തിയ കാർ കളമശ്ശേരിയിൽ വച്ച്...

പാലക്കാട്ട് എൽ.ഡി.എഫിന് വോട്ട് കൂടി, ബി.ജെ.പിയുമായുള്ള വോട്ടുവ്യത്യാസം കുറയ്ക്കാൻ കഴിഞ്ഞു: മുഖ്യമന്ത്രി

കോഴിക്കോട്: ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട്ട് എല്‍.ഡി.എഫിന്റെ വോട്ട് വിഹിതം വര്‍ധിപ്പിക്കാനും ബി.ജെ.പിയുമായുള്ള വോട്ട് വ്യത്യാസം കുറയ്ക്കാനും കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍.ഡി.എഫിന് കൂടുതല്‍ കരുത്തുപകരുന്ന തിരഞ്ഞെടുപ്പ് ഫലമാണിതെന്നും മുഖ്യമന്ത്രി കോഴിക്കോട്ട് പറഞ്ഞു. കഴിഞ്ഞ നിയമസഭാ...

നടതുറന്ന് 9 നാൾ ; ശബരിമലയിൽ റെക്കോർഡ് വരുമാനം തീർത്ഥാടകരുടെ എണ്ണവും കുത്തനെ ഉയർന്നു

പത്തനംതിട്ട: ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വർധനവുണ്ടായതായി റിപ്പോർട്ട്. നടതുറന്ന് 9 ദിവസം പൂർത്തിയാകുമ്പോൾ കഴിഞ്ഞ വർഷത്തേക്കാള്‍ 3,03,501 തീർത്ഥാടകരാണ് അധികമായി എത്തിയത്. വരുമാനത്തിൽ 13,33,79,701 രൂപയുടെ വർധനയുമുണ്ടായെന്ന് ദേവസ്വം ബോർഡ് പിഎസ്...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.