‘യഥാര്‍ത്ഥ സൗന്ദര്യം’ തുറന്നുകാട്ടി പാര്‍വ്വതി തിരുവോത്ത്

കൊച്ചി:ചമയങ്ങളില്ലാതെ ക്യാമറക്ക് മുന്നില്‍ എത്തി ഞെട്ടിച്ചത് ബോളിവുഡ് നടി സമീറ റെഡ്ഡി ആയിരുന്നു. തലമുടിയിലെ നരയും മുഖത്തെ പാടുകളും എല്ലാം തുറന്ന് കാട്ടുന്നതായിരുന്നു സമീറ റെഡ്ഡി പങ്കുവെച്ച വീഡിയോ. നടി നിമിഷ സജയനും ഗായിക സിതാര കൃഷ്ണകുമാറും ഇത്തരത്തില്‍ രംഗത്ത്എത്തിയിരുന്നു. ഇപ്പോഴിതാ നടി പാര്‍വതി തിരുവോത്തും ഒറു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്.

ഫില്‍ട്ടറും മേക്കപ്പും ഇല്ലാതെ തന്റെ യഥാര്‍ത്ഥ മുഖം വെളിവാക്കുന്ന വീഡിയോ ആണ് പാര്‍വതി പങ്കുവെച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയകളില്‍ വീഡിയോ ശ്രദ്ധ നേടി കഴിഞ്ഞു.

തുടക്കത്തില്‍ ഫില്‍റ്റര്‍ ഇടുകയും ശേഷം അത് ഇല്ലാതെ സ്വന്തം മുഖം കാട്ടുകയും ചെയ്യുന്നുണ്ട്. മുഖത്തെ പാടുകള്‍ ക്ലോസ്അപ്പില്‍ കാട്ടി, താന്‍ എങ്ങനെയാണോ അതുപോലെ തന്നെ ക്യാമറയുടെ മുന്നില്‍ നില്‍ക്കുകയാണ് പാര്‍വതി. ഇതാണ് എന്റെ യഥാര്‍ത്ഥ സൗന്ദര്യം എന്ന് പാര്‍വതി ക്യാപ്ഷനില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News