യുപിയില്‍നിന്ന് കാണാതായ മൂന്ന് വയസുകാരിയുടെ മൃതദേഹം മൃഗങ്ങള്‍ ഭക്ഷിച്ച നിലയില്‍ കണ്ടെത്തി

ലഖിംപുർ ഖേരി: ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിജില്ലയിൽനിന്ന് കണാതായ മൂന്ന് വയസുകാരിയുടെ മൃതദേഹം മൃഗങ്ങൾ പകുതി ഭക്ഷിച്ച നിലയിൽ കുറ്റിക്കാട്ടിൽ കണ്ടെത്തി. വ്യാഴാഴ്ച പുലർച്ചെ മുതൽ കുട്ടിയെ കാണാതായിരുന്നു. മൈഗൽഗഞ്ച് പ്രദേശത്തെ വീട്ടിൽനിന്ന് 200 മീറ്റർമാത്രം അകലെയുള്ള കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.

മൃതദേഹം പല മൃഗങ്ങൾ ഭക്ഷിച്ചുവെന്നാണ് സൂചന. കുട്ടിയുടെ ശരീരത്തിലെ കഴുത്തിന് താഴെയുള്ള ഭാഗങ്ങൾ മിക്കതും മൃഗങ്ങൾ ഭക്ഷിച്ചുവെന്ന് വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു. അതിനിടെ നിരവധി കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്തെ വീട്ടിൽനിന്ന് മൂന്ന് വയസുകാരിയെ മൃഗങ്ങൾ എങ്ങനെ കുറ്റിക്കാട്ടിൽ എത്തിച്ചു എന്നകാര്യത്തിൽ വ്യക്തത വന്നിട്ടില്ലെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ സമീർ കുമാർ പറഞ്ഞു.

മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് കുറുക്കന്റെ കാൽപ്പാദങ്ങൾ പതിഞ്ഞിട്ടുണ്ട്. എന്നാൽ കുറുക്കന്മാർ ഇത്തരത്തിൽ ആക്രമിക്കില്ലെന്നാണ് വനംവകുപ്പ് അദികൃതർ പറയുന്നത്. സ്ഥലത്ത് വനം വകുപ്പ് രണ്ട് ക്യാമറകൾ സ്ഥാപിച്ചു. കുട്ടിയെ ആക്രമിച്ച മൃഗം ഏതാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. പ്രദേശത്തെ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും കുട്ടികൾ വീടിന് പുറത്തിറങ്ങാൻ അനുവദിക്കരുതെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News