28.8 C
Kottayam
Thursday, June 4, 2026

5 രൂപയുടെ പാര്‍ലെ-ജി ബിസ്‌കറ്റ് ഗസ്സയില്‍ വില്‍ക്കുന്നത് 2400 രൂപയ്ക്ക്; മകള്‍ക്ക് ഈ വിലയ്ക്ക് ബിസ്‌കറ്റ് വാങ്ങി കൊടുത്ത അച്ഛന്റെ പോസ്റ്റ് വൈറല്‍; ഒരു കിലോ പഞ്ചസാരയ്ക്ക് 4914 രൂപയും ഒരു ലിറ്റര്‍ പാചക എണ്ണയ്ക്ക് 4177 രൂപയും

Must read

ന്യൂഡല്‍ഹി: പാര്‍ലെ-ജി ബിസ്‌കറ്റുകള്‍ പരിചയം ഇല്ലാത്തവര്‍ ഉണ്ടാകില്ല. ഇന്ത്യന്‍ കുടുംബങ്ങളില്‍ കുട്ടികള്‍ക്ക് പ്രിയപ്പെട്ട ബിസ്‌കറ്റ്. നാലുമണിക്ക് മറ്റുുപലഹാരം ഒന്നുമില്ലെങ്കില്‍ കുട്ടികള്‍ക്ക് അധികം ചെലവില്ലാതെ നല്‍കാവുന്ന പോഷകാഹാരം. അതൊരു ആഡംബരമേയല്ല. പാര്‍ലെ ജി ഗ്ലൂക്കോസ് പ്ലെയിന്‍ ബിസ്‌കറ്റ് 24 എണ്ണമുള്ള പാക്കറ്റ് 5 രൂപയ്ക്ക് കിട്ടും. എന്നാല്‍, യുദ്ധം താറുമാറാക്കിയ ഗസ്സയിലെ കുട്ടികള്‍ക്ക് ഈ വിലയ്ക്ക് പാര്‍ലെ-ജി കിട്ടില്ല.

യുദ്ധവും ഇസ്രയേല്‍ ഉപരോധവും കാരണം കടുത്ത ഭക്ഷ്യക്ഷാമം അനുഭവപ്പെടുന്ന ഗസ്സയില്‍ 500 മടങ്ങാണ് വിലവര്‍ദ്ധന. മുംബൈ ആസ്ഥാനമായുള്ള പാര്‍ലെ പ്രോഡക്റ്റ്‌സ് നിര്‍മ്മിക്കുന്ന ബിസ്‌കറ്റ് ഗസ്സയില്‍ വില്‍ക്കുന്നത് 24 യൂറോയിലേറെ വിലയ്ക്കാണെന്ന് ( 2,342) ഗസ്സയില്‍ നിന്നുള്ള ഒരാളുടെ സമീപകാല വൈറല്‍ പോസ്റ്റല്‍ പറയുന്നു. ഇന്ത്യയില്‍ ഇത്ര വില കുറച്ച് കിട്ടുന്ന ബിസ്‌കറ്റിന് ഗസ്സയില്‍ ഇത്ര വിലയോ എന്ന് ചോദിച്ച് പലരും സോഷ്യല്‍ മീഡിയയില്‍ കണ്ണുതള്ളുന്നു.

' വലിയ കാത്തിരിപ്പിന് ശേഷം റാവിഫിന് അവളുടെ പ്രിയപ്പെട്ട ബിസ്‌കറ്റ് കിട്ടി. വില 1.5 യൂറോയില്‍ നിന്ന് 24 യൂറോ ആയി കുതിച്ചെങ്കിലും അവളുടെ പ്രിയ ബിസ്‌കറ്റ് വാങ്ങാതിരിക്കാന്‍ എനിക്കായില്ല'-പോസ്റ്റില്‍ ഒരുപിതാവ് പറഞ്ഞു.

പാര്‍ലെ-ജിക്ക് മാത്രമല്ല വിലക്കയറ്റം. സാധനങ്ങളെല്ലാം മാനുഷിക സഹായമായാണ് ഗസ്സയില്‍ പ്രവേശിക്കുന്നത്. അതും സൗജന്യമായി. എന്നാല്‍. അതുകുറച്ചുപേര്‍ക്ക് മാത്രമേ കിട്ടുന്നുളളു. ക്ഷാമം കാരണം അത് കരിഞ്ചന്തയിലേക്ക് പോകുന്നു. വില കൂടാന്‍ കാരണം വേറെ അന്വേഷിക്കണോ.

- Advertisement -

പല സ്ഥലങ്ങളിലും പല വിലയാണ്. എല്ലായിടത്തും പാര്‍ലെ ജിക്ക് 2000 രൂപയാണ് വിലയെന്ന് കരുതേണ്ട. ചിലയിടത്ത് 240 രൂപയ്ക്കും കിട്ടും. ആരാണ് വില്‍പ്പനക്കാരന്‍ എന്നതിനെ ആശ്രയിച്ച് തോന്നുന്ന വില. കയറ്റുമതി പാക്ക് എന്ന് രേഖപ്പെടുത്തിയ പാര്‍ലെ ജി പാക്കറ്റുകളില്‍ വില ഇടാറുമില്ല. എല്ലാം കൊണ്ടും വില കൂട്ടാന്‍ അനുകൂല സാഹചര്യം.

- Advertisement -

അതിര്‍ത്തികള്‍ മൂന്നുമാസത്തിലേറെയായി അടഞ്ഞുകിടക്കുന്നത് കൊണ്ട് 20 ലക്ഷത്തോളം പേരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാനാകുന്നില്ല. കുറച്ചുവല്ലതും കിട്ടിയാല്‍ അത് കൊള്ളവിലയ്ക്ക് വില്‍ക്കുകയും ചെയ്യും.

ഒരു കിലോ പഞ്ചസാര: 4914 രൂപ

ഒരു ലിറ്റര്‍ പാചക എണ്ണ: 4177 രൂപ

- Advertisement -

ഒരു കിലോ ഉരുളക്കിഴങ്ങ്: 1965 രൂപ

ഒരു കിലോ ഉള്ളി: 4423 രൂപ

ഒരുകപ്പ് കാപ്പി : 1800 രൂപ

പാര്‍ലെ-ജി എന്നാല്‍ ഇന്ത്യാക്കാര്‍ക്ക് ഒരു ഭക്ഷ്യ ഉത്പന്നത്തില്‍ ഏറെയാണ്. അതൊരു നൊസ്റ്റാള്‍ജിയ ആണ്. 1938 ല്‍ സ്വദേശി പ്രസ്ഥാനത്തിന്റെ കാലത്താണ് ബ്രിട്ടീഷ് ബിസ്‌കറ്റുകള്‍ക്ക് ബദലായി പാര്‍ലെ-ജിയുടെ വരവ്. ആര്‍ക്കും വിലക്കുറവില്‍ എളുപ്പത്തില്‍ വാങ്ങാവുന്ന ബിസ്‌കറ്റ്.

പതിറ്റാണ്ടുകളായിട്ടും, കുറഞ്ഞ വിലയില്‍ വില്‍ക്കാന്‍ പാര്‍ലെ-ജിക്ക് കഴിയുന്നു. പാക്കിന്റെ ഭാരം കുറച്ചാണ് പഴയ വില നിലനിര്‍ത്തുന്നത്. 5 രൂപ പാക്കറ്റില്‍ ഒരുകാലത്ത് 100 ഗ്രാം ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ ഏകദേശം 55 ഗ്രാം മാത്രം. എന്നിരുന്നാലും ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ പാക്കേജ്ഡ് ഭക്ഷ്യ ഉത്പന്നമായി തുടരുന്നു. 2013 ല്‍ 5000 കോടി വില്‍പ്പന കടക്കുന്ന ആദ്യ ഇന്ത്യന്‍ എഫ്എംസിജി (Fast-Moving Consumer Goods) ആയി പാര്‍ലെ-ജി മാറി. 2011 ഓടെ ലോകത്തില്‍ ഏറ്റവും അധികം വിറ്റഴിക്കുന്ന ബിസ്‌കറ്റ് ആയി മാറിയെന്നാണ് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

Popular this week