24.8 C
Kottayam
Friday, June 5, 2026
No menu items!

അസമയത്ത് ആളുകളുടെ പോക്കുവരവ്‌; സ്വകാര്യ ആശുപത്രിയില്‍ ഡയാലിസിസിന് എത്തുന്നവരെന്ന് വിശദീകരണം; വാടക ഓണ്‍ലൈനായി കിട്ടുന്നത് കൊണ്ട് ഒന്നും ശ്രദ്ധിക്കാതെ ഉടമ; കോഴിക്കോട്ട് മലാപ്പറമ്പിലെ പെണ്‍വാണിഭ കേന്ദ്രത്തില്‍ നടന്നത്‌

Must read

കോഴിക്കോട്: സ്വകാര്യ ആശുപത്രിയില്‍ ഡയാലിസിസിന് എത്തുന്നവരെന്ന വ്യാജേന മലാപ്പറമ്പില്‍ പ്രവര്‍ത്തിച്ചിരുന്നത് പെണ്‍വാണിഭ കേന്ദ്രം. ഇവിടെ നടത്തിയ പോലീസ് റെയ്ഡില്‍ ആറ് സ്ത്രീകളും മൂന്ന് പുരുഷന്‍മാരും ഉള്‍പ്പടെ ഒന്‍പത് പേര്‍ അറസ്റ്റിലായി. കേന്ദ്രത്തിന്റെ നടത്തിപ്പുകാരുള്‍പ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാര്‍ട്ട്‌മെന്റില്‍ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെണ്‍വാണിഭ സംഘം പ്രവര്‍ത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. പിടിയിലായവരില്‍ രണ്ടു പേര്‍ ഇടപാടുകാരാണെന്ന് പൊലീസ് പറഞ്ഞു.

രണ്ട് വര്‍ഷം മുമ്പ് ഫുട്ബാള്‍ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാര്‍ട്ട്‌മെന്റ് വാടകയ്ക്ക് നല്‍കിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാര്‍ട്ട്‌മെന്റ് ഉടമകളില്‍ ഒരാള്‍ പറയുന്നത്. അയല്‍വാസികള്‍ നേരത്തെ പരാതി പറഞ്ഞപ്പോള്‍ വന്ന് നോക്കിയിരുന്നു. അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാര്‍ അറിയിച്ചിരുന്നത് എന്നാണ് ഉടമകളില്‍ ഒരാള്‍ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്‌ലാറ്റിലാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്.

- Advertisement -

- Advertisement -

രണ്ടു വര്‍ഷത്തിലേറെയായി വാടകയ്ക്ക് കൊടുത്തിരുന്ന അപ്പാര്‍ട്‌മെന്റിലാണ് റെയ്ഡുണ്ടായത്. നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിക്ക് സമീപം നിരവധി വീടുകള്‍ ഉളള ഇടത്താണ് ഈ അപ്പാര്‍ട്‌മെന്റ് സ്ഥിതി ചെയ്യുന്നത്. അപാര്‍ട്‌മെന്റിനെക്കുറിച്ച് ചിലര്‍ പരാതി ഉയര്‍ത്തിയതിനെ തുടര്‍ന്നു സിറ്റി ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണത്തിലായിരുന്നു. പിടിയിലായവരെ നടക്കാവ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

- Advertisement -

അപ്പാര്‍ട്ടുമെന്റിന് തൊട്ടടുത്ത് താമസക്കാര്‍ ഉണ്ടെങ്കിലും പെട്ടെന്ന് ആരുടെയും ശ്രദ്ധ എത്തിച്ചേരുന്ന സ്ഥമല്ല ഇതെന്നാണ് പൊലീസ് പറയുന്നത്. അതാണ് കേന്ദ്രം നടത്തിപ്പുകാര്‍ക്ക് അനുഗ്രഹമായതും. അപ്പാര്‍ട്ടുമെന്റില്‍ അസമയത്ത് ആള്‍ക്കാര്‍ വന്നുപോകുന്നത് ശ്രദ്ധയില്‍പ്പെട്ട ചിലരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്നാണ് റെയ്ഡ് നടന്നത്.

ബെഹ്‌റിന്‍ ഫുട്ബാള്‍ ക്ലബിന്റെ ഫിസിയോ തെറാപ്പിസ്റ്റായ ആള്‍ക്കാണ് കെട്ടിടം വാടകയ്ക്ക് കൊടുത്തിരുന്നതെന്നും ഇവിടെ പെണ്‍വാണിഭ കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അറിഞ്ഞിരുന്നില്ലെന്നുമാണ് അപ്പാര്‍ട്ടുമെന്റിന്റെ ഉടമ പറയുന്നത്. വാടക ഓണ്‍ലൈനായി ലഭിച്ചിരുന്നതിനാല്‍ അയാളുമായി നേടിട്ട് ഇടപെടേണ്ടിവന്നിട്ടില്ലെന്നും ഉടമ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week