27.6 C
Kottayam
Thursday, June 4, 2026

യുവതി ഓല ടാക്‌സി ബുക്ക് ചെയ്തത് 180 മീറ്റര്‍ സഞ്ചരിയ്ക്കാന്‍,പോയത് 19 രൂപയുടെ ദൂരം;ബുക്കിംഗ് കാരണം കേട്ട് ഞെട്ടി ഡ്രൈവര്‍

Must read

മുംബൈ: അസാധാരണമായ ഒരു ഓല ബൈക്ക് റൈഡ് ഇൻസ്റ്റാഗ്രാമിലൂടെ ഇപ്പോൾ വൈറലായിരിക്കുകയാണ്. ‘രോഹിത് വ്ലോഗ്സ്റ്റർ’ എന്ന പേരിലെ ഇൻസ്റ്റാഗ്രാം ഉപഭോഗ്താവാണ് 180 മീറ്റർ ദൂരത്തേക്ക് ഓല ബൈക്ക് ബുക്ക് ചെയ്ത വിഡീയോ തന്റെ അക്കൗണ്ടിലൂടെ പങ്ക് വെച്ചിരിക്കുന്നത്. തെരുവ് നായ്ക്കളെ ഭയന്നാണ് യുവതി വെറും 180 മീറ്റർ ദൂരം സഞ്ചരിക്കാൻ ഓല ബൈക്ക് ബുക്ക് ചെയ്തത്.

ഡ്രൈവർ പിക്കപ്പ് സ്ഥലത്തെത്തിയ ശേഷം ഒടിപി നൽകാൻ യുവതിയോട് ആവശ്യപ്പെടുന്നത് വീഡിയോയിൽ. ഒടിടി നല്കിയ ശേഷമാണ് യുവതിക്ക് പോകേണ്ട ദൂരം ഡ്രൈവർക്ക് മനസ്സിലാകുന്നത്. യുവതിക്ക് വഴി തെറ്റിപ്പോയതാണോ എന്ന് വരെ ഡ്രൈവർ സംശയിക്കുന്നുണ്ട്. അത്രയും കുറഞ്ഞ ദൂരം കണ്ട് അമ്പരന്ന് നിൽക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ബുക്കിംഗിനെക്കുറിച്ച് ചോദിച്ചപ്പോൾ, പ്രദേശത്തെ നായ്ക്കളെ പേടിയായതു കൊണ്ടാണ് താൻ ഓല ബുക്ക് ചെയ്തതെന്ന് യുവതി വിശദീകരിക്കുന്നു.

- Advertisement -

- Advertisement -

ഡ്രൈവർ ചിരിച്ചുകൊണ്ട് ഇവരെ ലക്ഷ്യ സ്ഥാനത്ത് എത്തിച്ച് മടങ്ങുകയും ചെയ്തു. 19 രൂപയായിരുന്നു യാത്രാക്കൂലിയായി ആപ്പിൽ കാണിച്ചത്. യുവതി പണം നൽകി വീടിനടുത്തേക്ക് പോകുന്നതും വീഡിയോയിൽ കാണാം. വീഡിയോ ഇതുവരെ 2.8 ദശലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. പോസ്റ്റിന്റെ കമന്റ് ബോക്സ് ട്രോളുകളും രസകരമായ പ്രതികരണങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

- Advertisement -

‘ഒരു പെൺകുട്ടിക്ക് സുരക്ഷിതമായി വീട്ടിലെത്തിക്കാൻ സഹായിച്ചതിന് നന്ദി സഹോദരാ” എന്നായിരുന്നു ഒരു ഉപയോക്താവ് കമന്റ് ചെയ്തത്. മറ്റൊരാൾ പറഞ്ഞു, ‘ഇൻജെക്ഷൻ എടുക്കുന്നതിനേക്കാൾ 19 രൂപ നൽകുന്നതാണ് നല്ലതെന്ന്. ഇതിലും രസകരമായിരുന്നു മറ്റൊരു കമന്റ് ‘ഒരു നായ ലക്ഷ്യസ്ഥാനത്ത് അവളെ കാത്തിരിക്കുന്നത് സങ്കൽപ്പിക്കുക’.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week