24.5 C
Kottayam
Friday, June 5, 2026

‘വെള്ളം കണ്ടാല്‍ എടുത്ത് ചാടും, എത്ര ആഴമുള്ള പുഴയിലേയ്ക്കും കായലിലേയ്ക്കും കുളത്തിലേയ്ക്കും’; വയസ് 85 പിന്നിട്ടിട്ടും പാപ്പാ മുത്തശ്ശി ഉഷാറാണ്

Must read

ചെന്നൈ: എത്ര ആഴമുള്ള പുഴയിലേയ്ക്കും കായലിലേയ്ക്കും കുളത്തിലേയ്ക്കും ചാടുന്ന പാപ്പാ മുത്തശ്ശിയാണ് ഇപ്പോള്‍ താരം. വയസ് 85 എന്നതിനെ വെറും അക്കങ്ങളാക്കിയാണ് പാപ്പാ മുത്തശ്ശി വെള്ളം കണ്ടാല്‍ എടുത്ത് ചാടുന്നത്. ഇരുപതോളം പേരാണ് ഇപ്പോള്‍ അവരുടെ ശിക്ഷണത്തില്‍ നീന്തല്‍പഠിക്കുന്നത്. തമിഴ്നാട്ടിലെ നാമക്കല്‍ രാസിപുരത്തെ വെണ്ണന്തൂര്‍ സ്വദേശിയാണ് പാപ്പാ.

കൂലിപ്പണി ചെയ്താണ് പാപ്പയുടെ ഉപജീവനം നടത്തുന്നത്. അഞ്ചാംവയസ്സില്‍ അച്ഛനില്‍നിന്നാണ് നീന്തല്‍പഠിക്കുന്നത്. മറ്റുള്ളവര്‍ക്ക് നീന്തല്‍ പഠിപ്പിക്കണമെന്ന് ഉപദേശിച്ചതും അച്ഛന്‍ തന്നെ. അത് ഇന്നും പാലിച്ചുവരികയാണ് പാപ്പാ. എത്ര ആഴമുള്ള പുഴയിലേക്കും കായലിലേക്കും കുളത്തിലേക്കും എടുത്തുചാടാന്‍ ഇന്നും ധൈര്യമുണ്ടെന്ന് പാപ്പാ പറയുന്നു. നീന്തല്‍ ഹോബിയായി തുടങ്ങിയതാണ്.

പിന്നീടത് ശീലമായി മാറുകയായിരുന്നു. ആദ്യം മകനെയും മകളെയും നീന്തല്‍ പഠിപ്പിച്ചു. പിന്നീട് കൊച്ചുമക്കളെയും. പതുക്കെ കുടുംബത്തിലെ എല്ലാവരും നീന്തല്‍ പഠിക്കാന്‍ പാപ്പായുടെ അടുത്തെത്തി. ഇത് കണ്ടപ്പോള്‍ ഗ്രാമവാസികള്‍ക്കും നീന്തലിനോട് താത്പര്യമേറി.

‘നീന്തല്‍ എനിക്ക് പ്രിയപ്പെട്ടതാണ്. ആരു ചോദിച്ചാലും പഠിപ്പിക്കാന്‍ പറ്റില്ല എന്നു പറയാനാവില്ല. ആഗ്രഹവുമായി എത്തുന്ന ആരെയും ഞാന്‍ പഠിപ്പിക്കും. ഇപ്പോള്‍ അഞ്ചുമുതല്‍ 40 വയസ്സുവരെയുള്ളവരെ നീന്തല്‍പഠിപ്പിക്കുന്നുണ്ട് പാപ്പാ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week