27.4 C
Kottayam
Thursday, June 4, 2026

‘പഞ്ചാബി ഹൗസ്’ മോഡൽ മുങ്ങൽ, മരിച്ചയാളെ കോട്ടയത്തുനിന്നും പൊക്കി

Must read

കൊച്ചി: പഞ്ചാബി ഹൌസ് സിനിമയുടെ തനിയാവര്‍ത്തനം പോലെ കടബാധ്യത മൂലം മരിച്ചെന്ന് വരുത്തിതീര്‍ത്ത് മുങ്ങിയ യുവാവ് കൊച്ചിയില്‍ പിടിയില്‍. ആലുവ മുപ്പത്തടം സ്വദേശി സുധീറാണ് കോട്ടയത്ത് നിന്ന് പിടിയിലായത്.

മൂന്ന് ദിവസം മുന്‍പാണ് പെരിയാറില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവിനെ കാണുവാനില്ല എന്ന വിവരം പുറത്തുവരുന്നത്. ഇതിനെ തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്സും ആലുവ പെരിയാറില്‍ വലിയ തിരച്ചിലാണ് നടത്തിയത്. 20 മിനുട്ടോളം ആലുവ പെരിയാര്‍ മണപ്പുറത്തിന് സമീപം കടവില്‍ കണ്ട യുവാവ് കുളിക്കാന്‍ ഇറങ്ങി കാണുവാന്‍ ഇല്ലെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. ഇയാളുടെ വസ്ത്രങ്ങള്‍ കരയില്‍ തന്നെ ഉപേക്ഷിച്ചിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.

എന്നാല്‍ മൂന്ന് ദിവസമായി തിരച്ചില്‍ നടത്തിയിട്ടും മൃതദേഹം ലഭിക്കാത്ത സാഹചര്യത്തില്‍ സംഭവത്തില്‍ പൊലീസിന് സംശയം ഉടലെടുത്തു. തുടര്‍ന്നാണ് പൊലീസ് വിശദമായ അന്വേഷണത്തിലേക്ക് നീങ്ങിയത്. യുവാവ് മുങ്ങിയെന്ന് പറയുന്ന സ്ഥലത്ത് കാര്യമായ അടിയൊഴുക്കില്ല, അതിനാല്‍ തന്നെ ഒരാള്‍ മുങ്ങിപ്പോയാല്‍ കണ്ടെത്താന്‍ വലിയ പ്രയാസമില്ലെന്ന സാഹചര്യത്തിലാണ് പൊലീസിന് അസ്വഭാവികത തോന്നിയത്.

തുടര്‍ന്നാണ് ആലുവ ഈസ്റ്റ് സിഐയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം ഈ കേസ് വിശദമായി അന്വേഷിച്ചത്. തുടര്‍ന്ന് കാണാതായി എന്നു പറയുന്നത് ആലുവ മുപ്പത്തടം സ്വദേശി സുധീറാണെന്ന് പൊലീസിന് മനസിലായി. തുടര്‍ന്ന് സുധീറിന്‍റെ വീട്ടിലെത്തിയ പൊലീസ് സുധീറിന്‍റെ ഫോട്ടോ ശേഖരിക്കുകയും പൊലീസ് വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി ഇത് പ്രചരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് സുധീര്‍ കോട്ടയത്തുണ്ടെന്ന വിവരം ലഭിച്ച പൊലീസ് അവിടെ എത്തിയ സുധീറിനെ ആലുവയില്‍ എത്തിച്ചു.

- Advertisement -

പിന്നീടാണ് സംഭവത്തിലെ ട്വിസ്റ്റ് വെളിവാകുന്നത്. വലിയതോതില്‍ ലോട്ടറിയെടുക്കുന്ന വ്യക്തിയായിരുന്നു സുധീര്‍. ഇത് അടക്കം സുധീറിന് വലിയതോതില്‍ കടബാധ്യതയുണ്ട്. എട്ട് ലക്ഷത്തോളം രൂപയാണ് ഇയാളുടെ കട ബാധ്യത. ഇതില്‍ നിന്നും രക്ഷപ്പെടാനാണ് സുധീര്‍ മരണം കെട്ടിചമയ്ക്കാന്‍ ശ്രമിച്ചത്. പെരിയാറില്‍ മുങ്ങി മരിച്ചതായി വരുത്തി തീര്‍ക്കാനായിരുന്നു സുധീറിന്‍റെ ശ്രമം. പെരിയാറിന്‍റെ കരയില്‍ വസ്ത്രം ഉപേക്ഷിച്ച് ഇയാള്‍ കോട്ടയത്തേക്ക് കടക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

Popular this week