പ്ലസു ടു വിദ്യാര്‍ത്ഥിയായ പതിനേഴുകാരിയെ വിവാഹം ചെയ്ത പഞ്ചായത്ത് വൈസ് പ്രസിഡന്റ് അറസ്റ്റില്‍

ചെന്നൈ: തൂത്തുക്കുടിയില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയായ പതിനേഴുകാരിയെ വിവാഹം ചെയ്ത പഞ്ചായത്ത് വൈസ് പ്രസിഡന്റ് അറസ്റ്റില്‍. തിരുച്ചെന്തൂരിനടുത്ത് ആശീര്‍വാദപുരം സ്വദേശിയായ സുന്ദര്‍രാജാണ് (38) പിടിയിലായത്.

ദരിദ്ര കുടുംബത്തില്‍ നിന്നുള്ള പെണ്‍കുട്ടിയെ സുന്ദര്‍രാജ് പെരികുളം ഗ്രാമത്തില്‍വെച്ച് കഴിഞ്ഞ ദിവസമാണ് വിവാഹംചെയ്തത്. വിവാഹത്തിനു ശേഷമാണ് ചൈല്‍ഡ്ലൈന്‍ അധികൃതര്‍ക്ക് ഇതേക്കുറിച്ച് വിവരം ലഭിച്ചത്.

അവര്‍ ഉടന്‍തന്നെ കല്യാണവീട്ടിലെത്തി പെണ്‍കുട്ടിയെ രക്ഷിച്ചു. കുട്ടിയെ പിന്നീട് തൂത്തുക്കുടിയിലെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News