KeralaNews

പള്ളിപ്പുറത്തെ സ്വര്‍ണക്കവര്‍ച്ച; രേഖാചിത്രം പുറത്ത് വിട്ടു

തിരുവനന്തപുരം: പള്ളിപ്പുറത്തെ സ്വര്‍ണക്കവര്‍ച്ചാ കേസില്‍ രേഖാ ചിത്രം പുറത്ത് വിട്ട് പോലീസ്. കവര്‍ച്ച സംഘത്തിലുണ്ടായിരുന്ന രണ്ടു പേരുടെ രേഖാ ചിത്രമാണ് പുറത്തു വിട്ടത്. പ്രതിയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 9497996985, 9497990019 ഈ നമ്പറില്‍ ബന്ധപ്പെടാന്‍ നിര്‍ദ്ദേശം

സ്വര്‍ണ വ്യാപാരിയെ കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ച് നൂറ് പവന്‍ സ്വര്‍ണമാണ് കവര്‍ന്നത്. രണ്ട് ദിവസം മുന്‍പ് രാത്രിയാണ് പള്ളിപ്പുറം ടെക്നോ സിറ്റിക്ക് സമീപം സ്വര്‍ണ്ണ വ്യാപാരിയായ സമ്പത്തിന്റെ കാര്‍ ആക്രമിച്ച് നൂറു പവനോളം സ്വര്‍ണ്ണം കവര്‍ന്നത്. കവര്‍ച്ചയ്ക്ക് പിന്നില്‍ മലയാളി സംഘമെന്ന് സ്വര്‍ണ്ണ വ്യാപാരി സമ്പത്ത് സ്ഥിരീകരിക്കുന്നു. ആറ് പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചത്. സ്വര്‍ണ്ണ ഇടപാടുകളെക്കുറിച്ച് അറിയാവുന്നവര്‍ നടത്തിയ കവര്‍ച്ചയാണെന്നും സമ്പത്ത് പറഞ്ഞു.

പുതിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സമ്പത്തിന്റെ മുന്‍ ഡ്രൈവറെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കവര്‍ച്ച സംഘം തമിഴ്നാട്ടിലേക്ക് കടന്നിട്ടുണ്ടാകുമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. റൂറല്‍ എസ്പി പി.കെ മധു അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്ത് പരിശോധന നടത്തി. വാഹനം തടഞ്ഞ് നിര്‍ത്തി ഗ്ലാസ് തകര്‍ത്ത് മുഖത്തേക്ക് മുളകുപൊടി എറിഞ്ഞായിരുന്നു സംഘം ആക്രമണം നടത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button