കുട്ടികളുടെ മരണത്തിന് കാരണം ദുര്‍മന്ത്രവാദമെന്ന് സംശയം; വയോധികനെ നാട്ടുകാര്‍ അടിച്ചുകൊന്നു

ഭുവനേശ്വര്‍: മന്ത്രവാദിയാണെന്ന് സംശയിച്ച് വയോധികനെ നാട്ടുകാര്‍ കൊലപ്പെടുത്തി. ദിമ്രിപങ്കല്‍ ഗ്രാമത്തിലാണ് സംഭവം. എഴുപത്തിയഞ്ചുകാരനായ ധര്‍മ്മ നായിക്കാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

തന്റെ രണ്ടു മക്കളുടെ മരണത്തിന് ഉത്തരവാദി ധര്‍മ്മ നായിക്കാണെന്ന് സംശയിക്കുന്നതായി പ്രതികളില്‍ ഒരാള്‍ പോലീസിനോട് പറഞ്ഞു. മാസങ്ങളുടെ വ്യത്യാസത്തിലാണ് കുട്ടികള്‍ മരിച്ചത്. ഇവരുടേത് അസ്വാഭാവിക മരണമാണെന്നാണ് നാട്ടുകാരുടെ സംശയം. കുട്ടികള്‍ മരിക്കുന്നതിന് മുന്‍പ് ആഴ്ചയില്‍ രണ്ടു പ്രാവശ്യം വീതം തന്റെ വീടിന് വെളിയില്‍ ദുരൂഹത ഉണര്‍ത്തുന്ന വസ്തുക്കള്‍ ധര്‍മ്മ നായിക്ക് വലിച്ചെറിയുന്നത് കണ്ടിരുന്നതായി പ്രതി പറഞ്ഞു.

മന്ത്രവാദം നടത്തി തന്റെ കുട്ടികളെ കൊലപ്പെടുത്തി എന്ന് ആരോപിച്ചാണ് പ്രതി ധര്‍മ്മയുമായി വഴക്കിട്ടത്. ചുറ്റിക കൊണ്ട് ഇയാള്‍ ധര്‍മ്മയെ അടിക്കുകയായിരുന്നു. മറ്റ് പ്രതികളും മര്‍ദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റ ധര്‍മ്മ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News