തിരുവനന്തപുരം: മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ പ്രോസിക്യുഷന്‍ നടപടി അനുവദിക്കാന്‍ നാല് മാസത്തെ കാത്തിരിപ്പിന് ശേഷം ഗവര്‍ണ്ണര്‍ കൈക്കൊണ്ട തിരുമാനം മുഖ്യമന്ത്രിയും ഗവര്‍ണ്ണറും തമ്മിലുള്ള ധാരണയും ഒത്തുകളിയുടെയും പ്രകടമായ തെളിവാണെന്ന് ഇന്ന് (5-2-2020) ബുധനാഴ്ച പ്രതിപക്ഷ നേതാവിന്റെ അധ്യക്ഷതയില്‍ കൂടിയ യു ഡി എഫ് സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടിയോഗം കുറ്റപ്പെടുത്തി.
പാലാരിവട്ടം പാലത്തിന്റെ ബലം പരിശോധിക്കാനുള്ള ഹൈക്കോടതി നിര്‍ദേശം നടപ്പിലാക്കാതെ സിംഗിള്‍ ബഞ്ചിലും തുടര്‍ന്ന് ഡിവിഷന്‍ ബഞ്ചിലും അപ്പീല്‍ സമര്‍പ്പിച്ച ഭാരപരിശോധന നീട്ടിക്കൊണ്ടുപോകാനുള്ള തീരുമാനം തികച്ചും രാഷ്ട്രീയപ്രേരിതമാണെന്നും രാഷ്ട്രീയ പകപോക്കലിന് വേണ്ടി ഇബ്രാംഹിം കുഞ്ഞിനെ വേട്ടയാടാനുള്ള നീക്കത്തെ നിയമപരമായും, രാഷ്ട്രീയപരമായും നേരിടാനും യു ഡി എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം തിരുമാനിച്ചു.