പിറന്നാള്‍ സമ്മാനമായി അയച്ച പാവക്കുട്ടിക്കുള്ളിലെ സാധനം കണ്ട് എക്സൈസ് ഞെട്ടി, 30 പാെതി കഞ്ചാവ്

കൊച്ചി : പിറന്നാള്‍ സമ്മാനമായി അയച്ച പാവക്കുട്ടിക്കുള്ളില്‍ കഞ്ചാവ് കണ്ടെത്തി. 30 പൊതി കഞ്ചാവാണ് പാവകുട്ടിയ്ക്കുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. കൊറിയര്‍ മുഖേന അയക്കുകയായിരുന്ന പാവക്കുട്ടിക്കുള്ളില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. നെടുമ്പാശേരി വിമാനത്താവളം വഴി ഷാര്‍ജയിലേയ്ക്ക് കടത്താന്‍ ശ്രമിച്ച 30 പൊതികളിലായി 50 ഗ്രാമോളം കഞ്ചാവാണ് ആലുവ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സോജന്‍ സെബാസ്റ്റിന്റെ നേതൃത്വത്തില്‍ കണ്ടെടുത്തത്

ഇതുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശി സഞ്ജു സാമുവല്‍ എന്നയാള്‍ക്കെതിരെ കേസെടുത്തു. കൊല്ലത്തെ ഒരു പ്രമുഖ കൊറിയര്‍ സ്ഥാപനം വഴിയാണ് ഇയാള്‍ പാവക്കുട്ടിയെ അയച്ചത്. ഇത് നെടുമ്പാശേരിയിൽ എത്തിയപ്പോള്‍ സംശയം തോന്നിയ കൊറിയര്‍ അധികൃതര്‍ ആലുവ എക്സൈസ് സര്‍ക്കിര്‍ ഇന്‍സ്പെക്ടര്‍ സോജന്‍ സെബാസ്റ്റിനെ വിവരം അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പാവക്കുട്ടിയില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയത്.

ഷാര്‍ജയിലെ അല്‍ ബ്രിസിം കമ്പനിയിലെ മേല്‍വിലാസത്തില്‍ നിസ്സാര്‍ എന്നയാള്‍ക്കാണ് കൊറിയര്‍ അയക്കാന്‍ ലക്ഷ്യമിട്ടത് . ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ഷാര്‍ജയിലേക്കും വ്യാപിപ്പിക്കുമെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News