പാലക്കാട്: ഭാര്യാപിതാവും അമ്മാവനും ചേര്‍ന്ന് യുവാവിനെ പാലക്കാട് വെട്ടിക്കൊന്ന സംഭവത്തില്‍ ഭാര്യ പിതാവിനെ അറസ്റ്റ് ചെയ്തു. തെങ്കുറുശ്ശി സ്വദേശി അനീഷിനെ ആണ് കൊലപ്പെടുത്തിയത്. അനീഷിന്റെ ഭാര്യ പിതാവായ പ്രഭുവും സുരേഷും ചേര്‍ന്നാണ് കോല നടത്തിയത്. കോയമ്പത്തൂരിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം പ്രഭുകുമാർ കോയമ്പത്തൂരിലേക്ക് കടക്കുകയായിരുന്നു.
അമ്മാവൻ സുരേഷും പ്രഭു കുമാറും ചേർന്നാണ് അനീഷിനെ വടിവാൾ ഉപയോഗിച്ച് വെട്ടിക്കൊന്നതെന്നു ദൃക്‌സാക്ഷിയുടെ മൊഴി. ഇന്നലെ വൈകുന്നേരം 5:30നാണ് സംഭവം നടന്നത്. പെയിന്റിങ് ജോലിക്കാരനായ അനീഷിനൊപ്പം മൂന്ന് മാസം മുമ്പാണ് പെണ്‍കുട്ടി വീട് വിട്ട് ഇറങ്ങിയത്. ഇതിന് ശേഷം ഭാര്യ വീട്ടുകാരുടെ അടുത്ത് നിന്ന് നിരവധി വധ ഭീഷണികള്‍ ഉണ്ടായിരുന്നു.
സാമ്പത്തികമായി രണ്ടു തട്ടിലുള്ളവരായിരുന്നു അനീഷും ഭാര്യയും. വധ ഭീഷണി ഉള്ളതിനാല്‍ വിവാഹ ശേഷം അനീഷ് വീട്ടില്‍ തന്നെയായിരുന്നു. വീട്ടിനടുത്തുള്ള ഒരു സ്ഥലത്ത് ജോലിക്ക് പോയി തിരിച്ചു വരുന്ന വഴിയാണ് അനീഷ് ആക്രമിക്കപ്പെട്ടത് എന്നാണ് വിവരം.അനീഷിന്റെ രണ്ടു കാലിനും തുടയ്ക്കുമാണ് വെട്ടേറ്റത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലാണ്