പാലക്കാട് ജില്ലയില്‍ ഇന്ന് 46 പേര്‍ക്ക് കോവിഡ്

പാലക്കാട്: ജില്ലയില്‍ പട്ടാമ്പിയില്‍ നടത്തിയ ആന്റിജന്‍ ടെസ്റ്റിലൂടെ തിരിച്ചറിഞ്ഞ 36 പേരും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിവിധ രാജ്യങ്ങളില്‍ നിന്നും വന്ന 10 പേരും ഉള്‍പ്പെടെ ഇന്ന്(ജൂലൈ 21) 46 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
തമിഴ്‌നാട്ടില്‍ നിന്ന് വന്ന ഷൊര്‍ണൂര്‍ സ്വദേശിയായ ഒരു വയസ്സുകാരന് ഉള്‍പ്പെടെയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ജില്ലയില്‍ 34 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

തമിഴ്‌നാട്-3
അഗളി സ്വദേശി (27 പുരുഷന്‍)

ഷൊര്‍ണൂര്‍ സ്വദേശികള്‍ (31 പുരുഷന്‍, 1 ആണ്‍കുട്ടി)

*കര്‍ണാടക-2*
പൂക്കോട്ടുകാവ് സ്വദേശി (62 പുരുഷന്‍)

കരിമ്പ സ്വദേശി (23 പുരുഷന്‍)

*സൗദി-2*
ലക്കിടി പേരൂര്‍ സ്വദേശി (58 പുരുഷന്‍)

ഒറ്റപ്പാലം വരോട് സ്വദേശി (39 പുരുഷന്‍)

*യുഎഇ-3*
ലക്കിടി പേരൂര്‍ സ്വദേശി (47 പുരുഷന്‍)

അനങ്ങനടി സ്വദേശി (33 പുരുഷന്‍)

തൃക്കടീരി സ്വദേശി (23 പുരുഷന്‍)

പട്ടാമ്പിയില്‍ ആന്റിജന്‍ ടെസ്റ്റ് പരിശോധനാ ഫലത്തിലൂടെ 36 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു.

ഇന്നലെ (ജൂലൈ 20) പട്ടാമ്പിയില്‍ നടത്തിയ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റില്‍ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമുള്ള 36 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.565 പേരില്‍ നടത്തിയ പരിശോധനയിലാണ് 36 പേര്‍ക്ക് രോഗം കണ്ടെത്തിയത്.

*രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍*

പട്ടാമ്പി സ്വദേശികളായ 21 പേര്‍

കുലുക്കല്ലൂര്‍ സ്വദേശികളായ അഞ്ച് പേര്‍

ഓങ്ങല്ലൂര്‍ സ്വദേശികളായ നാല് പേര്‍

തിരുമിറ്റക്കോട്, മുതുതല, പട്ടിത്തറ, ഷോര്‍ണൂര്‍, വല്ലപ്പുഴ, വിളയൂര്‍ സ്വദേശികള്‍ ഒരാള്‍ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 307 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേര്‍ വീതം മലപ്പുറം, ഇടുക്കി, എറണാകുളം ജില്ലകളിലും ഒരാള്‍ കണ്ണൂരിലും ചികിത്സയില്‍ ഉണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News