26.6 C
Kottayam
Saturday, May 11, 2024

മലപ്പുറത്ത് 61 കൊവിഡ് രോഗികള്‍ കൂടി

Must read

മലപ്പുറം: ജില്ലയില്‍ 61 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 29 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ 18 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും ശേഷിക്കുന്ന 29 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇന്നലെ 51 പേര്‍ ജില്ലയില്‍ രോഗമുക്തരായി.

സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായവര്‍

ജൂലൈ 11 ന് രോഗം സ്ഥിരീകരിച്ച മാറഞ്ചേരി സ്വദേശിനിയുമായി ബന്ധമുണ്ടായ മാറഞ്ചേരി സ്വദേശി (18), ജൂലൈ എട്ടിന് രോഗം സ്ഥിരീകരിച്ച പരപ്പനങ്ങാടി സ്വദേശിയുമായി ബന്ധമുണ്ടായ പരപ്പനങ്ങാടി സ്വദേശി (45), നേരത്തെ രോഗം സ്ഥിരീകരിച്ച പറപ്പൂര്‍ സ്വദേശിയുടെ മാതാവ് (56), ജൂലൈ 20 ന് രോഗം സ്ഥിരീകരിച്ച താനൂര്‍ സ്വദേശിയുമായി ബന്ധമുണ്ടായ താനൂര്‍ സ്വദേശികളായ 69 വയസുകാരന്‍, 27 വയസുകാരി, 26 വയസുകാരി, രണ്ട് വയസുകാരന്‍, 60 വയസുകാരി, ജൂലൈ എട്ടിന് രോഗം സ്ഥിരീകരിച്ച കടലുണ്ടി നഗരം സ്വദേശിയുമായി ബന്ധമുണ്ടായ കടലുണ്ടി നഗരം സ്വദേശി (47), ജൂലൈ എട്ടിന് രോഗം സ്ഥിരീകരിച്ച തുവ്വൂര്‍ സ്വദേശിയുടെ മകള്‍ (22)

നേരത്തെ രോഗബാധ സ്ഥിരീകരിച്ച എടക്കര സ്വദേശിയുമായി ബന്ധമുണ്ടായ എടക്കര സ്വദേശിനി (30) എന്നിവര്‍ക്കും ഉറവിടമറിയാതെ രോഗബാധിതരായ നിലമ്പൂര്‍ സ്വദേശിയായ മത്സ്യ കച്ചവടക്കാരന്‍ (63), ചുങ്കത്തറ മത്സ്യ മാര്‍ക്കറ്റിലെ ലോറി ഡ്രൈവറായ ചുങ്കത്തറ സ്വദേശി (41), നിലമ്പൂര്‍ മത്സ്യ മാര്‍ക്കറ്റിലെ കച്ചവടക്കാരനായ മമ്പാട് സ്വദേശി (37), നിലമ്പൂര്‍ മത്സ്യ മാര്‍ക്കറ്റിലെ കച്ചവടക്കാരനായ നിലമ്പൂര്‍ സ്വദേശി (46), ചുങ്കത്തറയിലെ മത്സ്യ വില്‍പ്പനക്കാരന്‍ ചുങ്കത്തറ സ്വദേശി (56), നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ ഡ്രൈവര്‍ നിലമ്പൂര്‍ സ്വദേശി (48)

കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റുമായി ബന്ധമുണ്ടായ കമ്മീഷന്‍ ഏജന്റ് കൊണ്ടോട്ടി സ്വദേശി (25), മലപ്പുറം മത്സ്യ മാര്‍ക്കറ്റിലെ തൊഴിലാളിയായ മലപ്പുറം സ്വദേശി (49), പറപ്പൂര്‍ സ്വദേശിനി (33), പള്ളിക്കല്‍ സ്വദേശി (54), വട്ടംകുളം സ്വദേശിനിയായ വീട്ടമ്മ (60), പള്ളിക്കല്‍ സ്വദേശിനി (51), പറമ്പില്‍ പീടികയില്‍ ബേക്കറി കച്ചവടക്കാരനായ പെരുവെള്ളൂര്‍ സ്വദേശി (49), മൂര്‍ക്കനാട് സ്വദേശിനി (28), മാറാക്കര സ്വദേശിനി (23), ട്രോമാ കെയര്‍ വളണ്ടിയര്‍മാരായ ചെറിയമുണ്ടം സ്വദേശി (49), തിരുനാവായ സ്വദേശി (48), ചെറിയമുണ്ടം സ്വദേശി (38) എന്നിവര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week