28.2 C
Kottayam
Friday, June 5, 2026

തന്റെ ജീവന്‍ അപകടത്തിലാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

Must read

ഇസ്ലാമാബാദ്: തന്റെ ജീവന്‍ അപകടത്തിലാണെന്നു വിശ്വസനീയമായ വിവരമുണ്ടെന്നും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. എന്നാല്‍, താന്‍ ഭയപ്പെടുന്നില്ലെന്നും സ്വതന്ത്രവും ജനാധിപത്യപരവുമായ പാക്കിസ്ഥാനു വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും എആര്‍ഐ ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

പാക്കിസ്ഥാനാലെ നിര്‍ണായക ശക്തിയായ സൈന്യം തനിക്കു മൂന്ന് ഓപ്ഷനുകള്‍ നല്‍കിയതായും ഖാന്‍ വെളിപ്പെടുത്തി – അവിശ്വാസ വോട്ട്, നേരത്തെയുള്ള തെരഞ്ഞെടുപ്പ് അല്ലെങ്കില്‍ പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കല്‍. തന്റെ ജീവന്‍ അപകടത്തിലാണെന്നു മാത്രമല്ല, വിദേശ കൈകളില്‍ കളിക്കുന്ന പ്രതിപക്ഷവും തന്റെ സ്വഭാവഹത്യ നടത്തുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

‘എന്റെ ജീവന്‍ അപകടത്തിലാണെന്നു ഞാന്‍ എന്റെ രാജ്യത്തെ അറിയിക്കട്ടെ, സ്വഭാവഹത്യയ്ക്കും അവര്‍ പദ്ധതിയിട്ടിട്ടുണ്ട്. ഞാന്‍ മാത്രമല്ല, എന്റെ ഭാര്യയും അപകടത്തിലാണ്- മുന്‍ ക്രിക്കറ്റ് താരം കൂടിയായ 69കാരന്‍ പറഞ്ഞു. പ്രതിപക്ഷം എന്ത് ഓപ്ഷനുകളാണ് നല്‍കിയതെന്ന ചോദ്യത്തിനു പ്രതിപക്ഷ നേതാവ് ഷെഹ്ബാസ് ഷെരീഫിനെപ്പോലുള്ളവരോടു സംസാരിക്കണമെന്നു കരുതുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നേരത്തെയുള്ള തെരഞ്ഞെടുപ്പാണ് ഏറ്റവും നല്ല ഓപ്ഷന്‍, എനിക്കു കേവല ഭൂരിപക്ഷം നല്‍കാന്‍ ഞാന്‍ എന്റെ രാജ്യത്തോട് അഭ്യര്‍ഥിക്കും. – അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ഗൂഢാലോചനയാണെന്നു വിശേഷിപ്പിച്ച ഖാന്‍, കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ തനിക്ക് ഇതിനെക്കുറിച്ച് അറിയാമായിരുന്നുവെന്നും ചില പ്രതിപക്ഷ നേതാക്കള്‍ എംബസികള്‍ സന്ദര്‍ശിക്കുന്നതായി തനിക്ക് റിപ്പോര്‍ട്ടുകള്‍ കിട്ടിയെന്നും പറഞ്ഞു.

- Advertisement -

പ്രധാനമന്ത്രി ഖാനെ വധിക്കാനുള്ള ഗൂഢാലോചന രാജ്യത്തിന്റെ സുരക്ഷാ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നു പാകിസ്ഥാന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി ഫവാദ് ചൗധരി നേരത്തെ അവകാശപ്പെട്ടിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ക്കു ശേഷം സര്‍ക്കാര്‍ തീരുമാനമനുസരിച്ച് ഇമ്രാന്‍ ഖാന്റെ സുരക്ഷ വര്‍ധിപ്പിച്ചതായും ചൗധരിയെ ഉദ്ധരിച്ചു ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലിവ്-ഇൻ പങ്കാളിത്തത്തിലെ കൃത്രിമ ഗർഭധാരണം; കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ച കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ മദർ എന്ന നിലയിൽ...

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

Popular this week